CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 9 Seconds Ago
Breaking Now

ഫരീദാബാദില്‍ മലയാളികളായ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ ; മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം

വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു.

ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലു പേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മീന മാത്യു,.ഇരട്ട സഹോദരികളായ നീന, ജയ സഹോദരന്‍ പ്രദീപ് എന്നിവരാണ് മരിച്ചത്. 32 നും 52 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 52 വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാള്‍. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്. ആരും കല്യാണം കഴിച്ചിട്ടില്ല. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കെട്ടിട ഉടമ പൊലീസില്‍ അറിയിച്ചു. രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്.വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.