ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനികാന്ത് പറഞ്ഞു. ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. മീ ടൂ കാമ്പെയിന്‍ സ്ത്രീകള്‍ക്ക് നല്ലതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ പാര്‍ട്ടി പ്രഖ്യാപനം നീളുന്ന കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി രൂപീകരണത്തിന് വേണ്ട കാര്യങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായി. എന്നാല്‍ എന്ന് പ്രഖ്യാപിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. പ്രഖ്യാപനം എന്നുണ്ടാകുമെന്ന് പിന്നീട് അറിയിക്കാമെന്നും രജനികാന്ത് വ്യക്തമാക്കി.