CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 26 Seconds Ago
Breaking Now

ഏഴു ലക്ഷം പേരെത്തി ലണ്ടനില്‍ ആന്റി ബ്രക്‌സിറ്റ് റാലി ; സാദിഖ് ഖാന്റെ നേതൃത്വത്തില്‍ രണ്ടാം റഫറണ്ടം തേടി വന്‍ പ്രകടനം

ബ്രക്‌സിറ്റിന്റെ അന്തിമ കരാറില്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പായി ഒരു റഫറണ്ടം കൂടി നിര്‍ബന്ധമായി നടത്തണമെന്നാണ് റാലിയുടെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

ബ്രിക്‌സിറ്റ് വിരുദ്ധ റാലി ഏവരേയും ഞെട്ടിച്ചു. സംഘാടകര്‍ പ്രതീക്ഷിച്ച പോലെയല്ല എത്തിയത് ഏഴു ലക്ഷത്തോളം പേര്‍. ലണ്ടനെ ഇളക്കി മറിച്ചു ഈ റാലി. ലണ്ടന്‍ മേയറും ലേബര്‍ പാര്‍ട്ടി നേതാവുമായ സാദിഖ് ഖാന്റെ നേതൃത്വത്തിലാണ് രണ്ടാം റഫറണ്ടം തേടി കൂറ്റന്‍ പ്രകടനം നടന്നത്.

തലസ്ഥാനത്തുണ്ടായ വന്‍ പ്രതിഷേധ പ്രകടനമാണിതെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. 2016 ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വോട്ടിടാനായില്ലെന്നും അതിനാല്‍ ഇപ്പോള്‍ തങ്ങളുടെ അഭിപ്രായം കൂടി തേടി രണ്ടാം റഫറണ്ടം വേണമെന്ന് പതിനായിരക്കണക്കിന് യുവജനങ്ങള്‍ ആവശ്യപ്പെട്ടു.

ഇത്രയും പേര്‍ ആവശ്യം ഉന്നയിച്ചതോടെ ബ്രക്‌സിറ്റിന്റെ അന്തിമ കരാറില്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പായി ഒരു റഫറണ്ടം കൂടി നിര്‍ബന്ധമായി നടത്തണമെന്നാണ് റാലിയുടെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.ദി പീപ്പിള്‍സ് വോട്ട് മാര്‍ച്ച് എന്ന പേരിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

പാര്‍ക്ക് ലെയ്‌നില്‍ നിന്നും പാര്‍ലമെന്റ് സ്‌ക്വയറിലേക്കാണ് റാലി നടത്തിയിരിക്കുന്നത്. ഏകദേശം 150 ഓളം ബസുകളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് തലസ്ഥാനത്തെത്തിയത്. രണ്ടാമതൊരു റഫറണ്ടം നടത്തുന്നതിനെതിരെ നേരത്തെ തന്നെ പിന്തുണച്ച പ്രമുഖരില്‍ ഒരാളാണ് ഖാന്‍. പ്രത്യാഘാതങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ലെന്നും രണ്ടാമത് റഫറണ്ടം നടത്തിയാല്‍ യഥാര്‍ത്ഥ ജന അഭിപ്രായം ഉയരുമെന്നുമാണ് ഖാന്‍ പറയുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.