CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 5 Seconds Ago
Breaking Now

ശബരിമലയില്‍ വിവാദങ്ങള്‍ നിലനില്‍ക്കേ ഒരു വ്യത്യസ്ഥ കാഴ്ച ; ' ഇനി 50 വയസ്സിന് ശേഷം മല ചവിട്ടൂ എന്ന പ്ലക്കാര്‍ഡുമായി പെണ്‍കുട്ടി

മകള്‍ക്ക് പത്ത് വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവള്‍ മല ചവിട്ടൂ. ഞങ്ങള്‍ അയ്യപ്പനെ സ്‌നേഹിക്കുന്നു', ജനനിയുടെ പിതാവ് ആര്‍ സതീഷ് കുമാര്‍ പറഞ്ഞു.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഒന്‍പതു വയസുള്ള ഒരു തമിഴ് പെണ്‍കുട്ടി. ഇരുമുടിക്കെട്ടേന്തി ഒരു പ്ലക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടി സന്നിധാനത്തുവെച്ച് ഒരു പ്രഖ്യാപനവും നടത്തി. 50 വയസ്സിന് ശേഷം മാത്രമേ ഇനി മല ചവിട്ടുകയുള്ളൂ. തമിഴ്‌നാട്ടിലെ മധുരൈ സ്വദേശിയായ ജനനിയാണ് ഈ പെണ്‍കുട്ടി. വെള്ളിയാഴ്ച്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്. 'സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ മകള്‍ക്ക് പത്ത് വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവള്‍ മല ചവിട്ടൂ. ഞങ്ങള്‍ അയ്യപ്പനെ സ്‌നേഹിക്കുന്നു', ജനനിയുടെ പിതാവ് ആര്‍ സതീഷ് കുമാര്‍ പറഞ്ഞു. മകള്‍ അമ്പത് വയസ്സിന് മുമ്പ് മല അയ്യപ്പസന്നിധിയിലെത്തുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ശബരിമലയില്‍ വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കെതിരെ പ്രതിഷേധം നടന്നു. പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ നിറഞ്ഞുനിന്ന് നാമജപം നടത്തി. യുവതി പ്രവേശിച്ചെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നാണ് പ്രതിഷേധം. അതേസമയം തനിക്ക് 52 വയസ്സുണ്ടെന്ന് ദര്‍ശനത്തിനെത്തിയ സ്ത്രീ അറിയിച്ചു. ഇരുമുടിക്കെട്ടുമായെത്തിയ വനിതയെ പൊലീസ് സുരക്ഷയിലാണ് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയത്. പൊതു സമാധാനാന്തരീക്ഷമായിരുന്നു ഇന്ന് ശബരിമലയില്‍.എന്നാല്‍ യുവതി പ്രവേശിച്ചെന്ന വിവരത്തെത്തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് വലിയ നടപ്പന്തലിന് സമീപം സംഘടിച്ചെത്തി പ്രതിഷേധിച്ചത്. നാമജപം ഉയര്‍ത്തി പ്രതിഷേധിച്ചെങ്കിലും ഭക്തയാണെന്നും 52 വയസ്സുണ്ടെന്നും സ്ത്രീ അറിയിക്കുകയായിരുന്നു.

നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണവും ശക്തമാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പമ്പ കടന്ന് മലകയറാന്‍ ഇനിയും യുവതികള്‍ എത്തിയേക്കുമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.