CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 16 Seconds Ago
Breaking Now

ഗ്രേറ്റ്ബ്രട്ടണ്‍ രൂപതയുടെ രണ്ടാമത് അഭിഷേകാഗ്‌നനി കണ്‍വന്‍ഷന്‍ ഈമാസം 27 ശനിയാഴ്ച ബോണ്‍മൗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗ്രേറ്റ്ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്‌നനി കണ്‍വന്‍ഷന്  ബോണ്‍മൗത്ത് പ്രാര്‍ത്ഥനയോടെ ഒരുങ്ങി കാത്തിരിക്കു ന്നു  ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ അടുത്തശനിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെ നടത്തപ്പെടുന്നു 

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവദ്ധ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാബിയക്കല്‍ പിതാവ് ദിവ്യബലിയര്‍പ്പിച്ച് അഭിഷേകാഗ്‌നി  കണ്‍വന്‍ഷന് തുടക്കംകുറിക്കും രൂപതയുടെ സുവിശേഷ വല്‍ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍  ഫാ. സോജി ഓലിയ്ക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോ9 ടീം അംഗങ്ങള്‍ ധ്യാനത്തിന് നേതൃത്വം നല്‍കും

സൗത്താംന്റെന്‍ റീജിയ ണല്‍  തലത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്  കഴിഞ്ഞ വര്‍ഷത്തെപോലെ ബോണ്‍മൗത്ത് ലയ്ഫ് സെറ്ററില്‍ വച്ചാണ് . കഴിഞ്ഞ വര്‍ഷം ലയഫ് സെന്റെറില്‍ ഒരുക്കിയിരിന്നതില്‍  വ്യത്യസ്ഥമായി കുട്ടികള്‍ക്കായി പ്രത്യകരീതിയില്‍ ധ്യാനസ്ഥലങ്ങന്‍ ക്രിമീകരിച്ചുട്ടുണ്ട്.  കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പ്രത്യകം കൊണ്ടു്വരേണ്ടതാണ്  

 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്  കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന്  വ്യത്യസ്ഥമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .  കുബസാരത്തിനും കൗണ്‍സിലിങ്ങിനുമായി പ്രത്യകം സൗകര്യങ്ങള്‍ ക്രിമീകരിച്ചിട്ടുണ്ട്.

ധ്യാനത്തിന്റെ വിജയത്തിനായി  സൗത്താംന്റെന്‍ റീജിയണ്‍ ഡിറക്ടര്‍ Fr. റ്റോമി ചിറയ്ക്കല്‍മണവാളന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ധ്യാനവിചയത്തിനായി സൗത്താംന്റെന്‍  റീജിയന്റെ വിവിധ കുര്‍ബ്ബാന  സെന്റെറുകളില്‍ നിന്നുള്ള  ഏവരുടെയും  പ്രാര്‍ത്ഥനാസഹായം  അഭ്യര്‍ത്ഥിക്കുന്നു. വിവിധ  സ്ഥലങ്ങളില്‍ നിന്ന് വരുന്ന കോച്ച്കള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യകസ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട് കോച്ച് കളില്‍ വരുന്നവര്‍ നേരത്തെ തന്നെ റീജിയണല്‍  ഡിറക്ടറെ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.  

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെഅഡ്രസ്

Bournemouth Life Cetnral 

713 Wimborne Rd. 

Bournemouth 

BH9 2AU

കൂടുതല്‍ വിവരങ്ങള്‍ക്ക്

Fr. Tomy 07480730503

Fr. Chacko 07825214025

 

 




കൂടുതല്‍വാര്‍ത്തകള്‍.