CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 3 Seconds Ago
Breaking Now

വൈരമുത്തുവിനെ കുറിച്ച് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട് ; റഹ്മാന്റെ സഹോദരി പറയുന്നു

വൈരമുത്തുവിന്റെ പെരുമാറ്റത്തെ കുറിച്ച് ഒരുപാട് സ്ത്രീകള്‍ നേരത്തെ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്.

ഗായിക ചിന്മയി ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയതോടെ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ ആര്‍ രഹ്മാന്റെ സഹോദരിയും ഗായികയുമായ എ ആര്‍ റൈയ്ഹാന.

വൈരമുത്തുവിന്റെ പെരുമാറ്റത്തെ കുറിച്ച് ഒരുപാട് സ്ത്രീകള്‍ നേരത്തെ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. അത് പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന പറഞ്ഞു വിവാദങ്ങള്‍ പുറത്തുവന്നപ്പോള്‍ എ ആര്‍ റഹ്മാന്‍ ഞെട്ടിപ്പോയെന്നും ഇതൊക്കെ സത്യമാണോ എന്ന് തന്നോട് ചോദിച്ചെന്നും സഹോദരി പറയുന്നു. റഹ്മാന്‍ വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന വ്യക്തിയാണ് ചിന്മയിയ്ക്ക് പാടാന്‍ അവസരം നല്‍കുന്നില്ലെന്ന ആരോപണത്തിലും അവര്‍ പ്രതികരിച്ചു. പൊതുവേ വിവാദങ്ങളിലകപ്പെട്ടവര്‍ക്ക് റഹ്മാന്‍ അവസരം നല്‍കാറില്ല. ഈ വിഷയത്തില്‍ റഹ്മാന്റെ നിലപാടറിയില്ല. ജോലി സംബന്ധിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്താറില്ലെന്നും റൈയ്ഹാന പറഞ്ഞു.

തനിക്ക് മോശം അനുഭവമില്ലാത്തതിനാല്‍ വൈരമുത്തുവിനെ വിമര്‍ശിക്കാനാകില്ല. കുറച്ച് തവണ മാത്രമേ തങ്ങള്‍ കണ്ടിട്ടുള്ളൂ. അപ്പോഴെല്ലാം നല്ല മര്യാദയോടുള്ള പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്, റൈയ്ഹാന പറഞ്ഞു .ചിന്മയിയുടെ ആരോപണം താന്‍ വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ പുറത്തുപറയാന്‍ ഇത്ര താമസം വന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇര്‍ പറഞ്ഞു. പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനായി പറഞ്ഞുവെന്ന് കരുതുന്നില്ല. എന്നാല്‍ എന്തുകൊണ്ട് ചിന്മയി 15 വര്‍ഷങ്ങള്‍ കാത്തിരുന്നു, അന്ന് തന്നെ പ്രതികരിക്കണമായിരുന്നുവെന്നും റൈയ്ഹാന പറയുന്നു .




കൂടുതല്‍വാര്‍ത്തകള്‍.