CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 32 Seconds Ago
Breaking Now

രാഹുലിന്റെ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് പുടിനും മോദിയും ; ഈ പ്രചരിക്കുന്ന വീഡിയോ സത്യമോ

വീഡിയോ വി കെ ശര്‍മ്മ എന്ന വ്യക്തിയുടെ ഫീഡിലാണ് ആദ്യം വന്നത്. പ്രധാനമന്ത്രിയും മറ്റുപല കേന്ദ്ര മന്ത്രിമാരും ഫോളോ ചെയ്യുന്ന അക്കൗണ്ടായതിനാല്‍ വീഡിയോ സത്യമെന്ന് പ്രചരിച്ചു.

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനൊരു വീഡിയോ കാണിച്ചു കൊടുത്തെന്നും ശേഷം പുടിന്‍ പൊട്ടിച്ചിരിച്ചെന്നും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ കണ്ടാണ് ചിരിക്കുന്നതെന്ന വീഡിയോ വി കെ ശര്‍മ്മ എന്ന വ്യക്തിയുടെ ഫീഡിലാണ് ആദ്യം വന്നത്. പ്രധാനമന്ത്രിയും മറ്റുപല കേന്ദ്ര മന്ത്രിമാരും ഫോളോ ചെയ്യുന്ന അക്കൗണ്ടായതിനാല്‍ വീഡിയോ സത്യമെന്ന് പ്രചരിച്ചു.

റഷ്യന്‍ പ്രസിഡന്റിന് പോലും ഈ വീഡിയോ കണ്ട് ചിരി അടക്കാനായില്ല. മോദിജി അദ്ദേഹത്തെ കാണിച്ച് കൊടുത്ത വീഡിയോ എന്താണെന്ന് നോക്കാമെന്ന് ഹിന്ദിയിലെ അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇത് റിട്വീറ്റ് ചെയ്തു. നിരവധി ലൈക്കുകളും കിട്ടി. 

എന്നാല്‍ രാഹുല്‍ ഗാന്ധിയുടേ വീഡിയോയല്ല മോദി പുടിനെ കാണിച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്ത വീഡിയോ വ്യക്തമാക്കുന്നു. ഒരു റഷ്യന്‍ കലാകാരന്‍ വൈഷ്ണവ ജന്‍ തോ എന്ന ഭജന ആലപിക്കുന്നതാണ് പുടിനെ പ്രധാനമന്ത്രി കാണിച്ചത്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനേയും രവീഷ് കുമാര്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. 25 സെക്കന്റ് ധൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനം പുടിന്‍ ചിരിച്ചുമില്ല. ദേശീയ മാധ്യമങ്ങളാണ് വീഡിയോകള്‍ താരതമ്യപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.