CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 24 Seconds Ago
Breaking Now

അതിഥികള്‍ക്കായി ഒരുക്കിയ സിറ്റിങ് റൂമില്‍ മകന്റെ കുസൃതി ; അമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

നഷ്ടമായ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്ളതാണ് ഏക സമാധാനമെന്നും പോളിന്റെ അമ്മ പറയുന്നു .

ലണ്ടന്‍ ; മൂന്നര ലക്ഷത്തോളം രൂപ മുടക്കി അലങ്കരിച്ച സിറ്റിങ്ങ് റൂമില്‍ നിന്ന് പെയ്ന്റിന്റെ രൂക്ഷ ഗന്ധം വന്നപ്പോള്‍ ഒന്നു ചെന്നു നോക്കിയ അമ്മ ഞെട്ടി. തന്റെ മൂന്നു വയസ്സുകാരന്റെ കര വിരുത് കണ്ട്. അതിഥികള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി ഒരുക്കിയ സിറ്റഇങ് റൂം മുഴുവന്‍ വെള്ള എമര്‍ഷന്‍ പെയ്ന്റ് കമഴ്ത്തി കളഞ്ഞിരിക്കുകയാണ് കുഞ്ഞു പോള്‍.

സിറ്റിങ് റൂമില്‍ മുഴുവന്‍ പെയിന്റെ ഒഴിച്ചതിന് പുറമേ ദേഹത്തും നിറയെ പെയ്ന്റ് ആക്കിയാണ് കുട്ടിയുടെ നില്‍പ്പ്. എന്താ നീ ഈ ചെയ്തത് എന്ന ചോദ്യത്തിന് ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി. ഒടുവില്‍ മണിക്കൂറുകള്‍ എടുത്ത് അമ്മയും മുത്തശ്ശനും മുത്തശ്ശിയും ചേര്‍ന്ന് കാര്‍മറ്റും ഉപകരണങ്ങള്‍ വൃത്തിയാക്കി എടുക്കുകയായിരുന്നു.

ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന കാര്‍പ്പറ്റായിരുന്നു സിറ്റിങ് റൂമില്‍ വിരിച്ചിരുന്നത്. നഷ്ടമായ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്ളതാണ് ഏക സമാധാനമെന്നും പോളിന്റെ അമ്മ പറയുന്നു .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.