CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 13 Seconds Ago
Breaking Now

ധോണി ഇന്ത്യന്‍ ടീമില്‍ പിടിച്ചു നില്‍ക്കുമോ ?

പോരാട്ടവീര്യം ഒരുവട്ടം കൂടി പ്രകടിപ്പിക്കാന്‍ താരത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണെന്നതില്‍ സംശയമില്ല. എന്നാല്‍ വിക്കറ്റിന് പിന്നിലെ സേവനം ഒഴിച്ചാല്‍ ബാറ്റ് കൊണ്ട് കാര്യമായി സംഭാവന നല്‍കാന്‍ സാധിക്കാതെ വന്നതോടെ ധോണി ടീമിന് ഭാരമായി മാറുകയാണെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ഇന്ത്യയെ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തിച്ച ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ലോകകപ്പും, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം ഐപിഎല്‍ കിരീടവും ചൂടിയത്.

വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ കാര്യങ്ങള്‍ എത്തുമ്പോഴും ധോണി നിശബ്ദനാണ്. പോരാട്ടവീര്യം ഒരുവട്ടം കൂടി പ്രകടിപ്പിക്കാന്‍ താരത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം. ഇന്ത്യയുടെ മധ്യനിര അത്രത്തോളം അരക്ഷിതാവസ്ഥയിലാണ്. ഏത് ദുര്‍ഘടമായ അവസ്ഥയും നേരിട്ടെന്നത് തന്നെയാണ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന വിളിപ്പേരില്‍ എത്തിച്ചത്.

നിലവില്‍ ടി20 ടീമില്‍ നിന്നും ധോണി പുറത്തായിക്കഴിഞ്ഞു. ഋഷഭ് പന്ത് ടീമില്‍ എത്തിയതോടെ സമ്മര്‍ദം ഒന്നുകൂടി ഉയരുകയാണ്. പന്താണെങ്കില്‍ ബാറ്റുമായി നല്ല പ്രകടനവും നടത്തുന്നു. തന്റെ വന്‍കിട ഷോട്ടുകള്‍ക്കായി ശ്രമിക്കാന്‍ പോലും താരത്തിന് കഴിയുന്നില്ല. നാട്ടിലെ മത്സരങ്ങള്‍ കഴിഞ്ഞ് ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡ് പര്യടനത്തിനും ഇറങ്ങുമ്പോള്‍ ഈ രീതിയില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാകും.

സീനിയര്‍ താരങ്ങളെ ടീമിന് പുറത്തേക്ക് നയിച്ച അതേ പാതയിലാണ് ധോണിയുടെ ഇപ്പോഴത്തെ നില്‍പ്പ്. മാന്യമായി വിരമിക്കുന്നതാണ് നല്ലതെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ നിലപാട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.