വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വെസ്റ്റിന്‍ഡീസിന് എതിരെ 224 റണ്ണിന്റെ കൂറ്റന്‍ വിജയം. മുംബൈയില്‍ നടന്ന മത്സരത്തില്‍ നേടിയ വിജയത്തോടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ഏകദിനങ്ങളില്‍ റണ്ണിന്റെ കാര്യത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വിജയം കൂടിയാണിത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വലുതുമായി ഈ വിജയം.
രോഹിത് ശര്‍മ്മ (162), അമ്പാട്ടി റായിഡു (100) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 13ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദ് ഇന്ത്യയുടെ വിജയശില്‍പ്പിയായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍ കുറിച്ച ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന്റെ നിര 153 റണ്‍ നേടുമ്പോഴേക്കും എല്ലാവരും പുറത്തായി. പരമ്പരയിലെ അവസാന ഏകദിനം നവംബര്‍ ഒന്നിന് നടക്കും.
ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിസാഗില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 321 റണ്‍ അടിച്ചുകൂട്ടിയിട്ടും വിന്‍ഡീസ് സമനില നേടി. മൂന്നാം ഏകദിനത്തില്‍ പൂനെയില്‍ കേവലം 283 റണ്‍ നേടിയിട്ടും വിന്‍ഡീസ് വിജയം കൈപ്പിടിയിലൊതുക്കി പരമ്പയിലേക്ക് തിരിച്ചുവന്നു. വിരാട് കോലിയും, ശിഖര്‍ ധവാനും പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ്മ കരുത്ത് തെളിയിച്ചു. പതിയെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയ താരം 21ാം സെഞ്ചുറി തികച്ച ശേഷം വെടിക്കെട്ട് നടത്തി. ഒരു ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച് ഇരിക്കവെയാണ് രോഹിത് പുറത്തായത്.
ബാറ്റിംഗ് നിരയില്‍ നാലാം സ്ഥാനം നല്കിയ ക്യാപ്റ്റന്റെ തീരുമാനത്തിനൊത്ത് വളര്‍ന്ന പ്രകടനമാണ് റായിഡു നടത്തിയത്. 80 പന്തില്‍ സെഞ്ചുറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് ഇന്ത്യയുടെ ബൗളര്‍മാര്‍ക്കും മികച്ച ഫീല്‍ഡിംഗിനും മറുപടി നല്‍കാനായില്ല. ഇതോടെ നാലാം ഏകദിനത്തിലെ 37ാം ഓവറില്‍ അവസാന വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. അവസാന ഏകദിനം നവംബര്‍ 1ന് തിരുവനന്തപുരത്ത് നടക്കും.