CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 7 Seconds Ago
Breaking Now

റയലിന്റെ പുതിയ അര്‍ജന്റീനക്കാരന്‍ കോച്ച് ആള് പുലി ; അറിയാം ആ നേട്ടത്തെ പറ്റി

റയലിന്റെ മുന്‍ താരം കൂടിയാണ് സാന്റിയാഗോ ഹെര്‍ണാന്‍ സൊളാരി.

ബാഴ്‌സലോണയോട് തോറ്റതോടെയാണ് റയല്‍ മാഡ്രിഡ് കോച്ച് ജൂലന്‍ ലോപെടുഗിയെ പുറത്താക്കിയത്. അര്‍ജന്റീനക്കാരന്‍ സാന്റിയാഗോ സൊളാരിയെയാണ് ക്ലബ് താല്‍ക്കാലിക കോച്ചായി നിയോഗിച്ചിരിക്കുന്നത്. മാഡ്രിഡിന്റെ ബി ടീം കാസ്റ്റില്ലയുടെ കോച്ചായിരുന്നു സൊളാരി. ഇതോടെ ബുധനാഴ്ച മെലില്ലയ്‌ക്കെതിരെ കോപാ ഡെല്‍ റെ മത്സരത്തില്‍ സൊളാരി കോച്ചാകും. 

റയലിന്റെ മുന്‍ താരം കൂടിയാണ് സാന്റിയാഗോ ഹെര്‍ണാന്‍ സൊളാരി. 2000 മുതല്‍ 2005 വരെയുള്ള അഞ്ച് സീസണുകളില്‍ സിഡാനൊപ്പമാണ് ഇദ്ദേഹം കളത്തിലിറങ്ങിയത്. ക്ലബിനായി 167 മത്സരങ്ങള്‍ക്കിറങ്ങിയ സൊളാരി 16 ഗോളുകളും നേടി. 

അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച സൊളാരി 1999ലാണ് അത്‌ലറ്റികോ മാഡ്രിഡിലെത്തുന്നത്. എന്നാല്‍ അവിടെ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോയ താരത്തെ റയല്‍ തട്ടകത്തിലെത്തിക്കുകയായിരുന്നു. 2002ല്‍ സെക്‌സി പ്ലെയര്‍ എന്ന് ആരാധകര്‍ വിധിയെഴുതിയ താരം കൂടിയാണ് ഇദ്ദേഹം. 

കരിയര്‍ അവസാനിപ്പിച്ച ശേഷവും ഫുട്‌ബോളില്‍ തുടര്‍ന്ന സൊളാരി റയലിന്റെ ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ചു. 2016ലാണ് ബി ടീമായ കാസ്റ്റില്ലയുടെ ചുമതലയേറ്റത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.