CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 29 Seconds Ago
Breaking Now

വിരാട് കോലി മഹാനായ ക്രിക്കറ്റര്‍; താരതമ്യങ്ങളോട് മുഖം തിരിച്ച് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍

ഏറ്റവും മഹാനായ ക്രിക്കറ്ററാണ് വിരാടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സാക്ഷാല്‍ സച്ചിന്‍.

ഒരിക്കലും മറികടക്കില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി വരികയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. താരതമ്യങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കിലും ഏറ്റവും മഹാനായ ക്രിക്കറ്ററാണ് വിരാടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സാക്ഷാല്‍ സച്ചിന്‍. 

അടുത്തിടെയാണ് ഏകദിനത്തില്‍ അതിവേഗം പതിനായിരം റണ്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരിലാക്കിയത്. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡിന് സമീപത്തേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ് ക്യാപ്റ്റന്‍. സച്ചിന് 49 സെഞ്ചുറികളാണുള്ളതെങ്കില്‍ പൂനെയില്‍ വെസ്റ്റിന്‍ഡീസിന് എതിരെ മൂന്നാം ഏകദിനത്തില്‍ തന്റെ 38ാമത് സെഞ്ചുറിയാണ് വിരാട് കോലി കുറിച്ചത്. 

ഒരു കളിക്കാരനെന്ന നിലയില്‍ വിരാട് ഏറെ വികസിച്ചതായി സച്ചിന്‍ പറഞ്ഞു. 'എന്നും അദ്ദേഹത്തിലെ സ്പാര്‍ക്ക് ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ മുന്‍നിര താരമായി മാറുമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി വിരാട് മാറും', സച്ചിന്‍ വ്യക്തമാക്കി. 

ഓരോ തലമുറയില്‍ പെട്ട കളിക്കാരും തമ്മില്‍ മാറ്റങ്ങള്‍ ഉണ്ടാകും, അതുകൊണ്ട് തന്നെ താരതമ്യങ്ങളില്‍ കാര്യമില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.