CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 18 Seconds Ago
Breaking Now

ധോണിയെ ടി20 ടീമില്‍ നിന്നും പുറത്താക്കിയെന്ന് ആര് പറഞ്ഞു; വിരാട് കോലി പറയുന്നതിങ്ങനെ

പരിമിത ഓവര്‍ മത്സരങ്ങളില്‍ ധോണി ഇപ്പോഴും ടീമിന്റെ ഭാഗമാണെന്നാണ് കോലി ഓര്‍മ്മിപ്പിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അദ്ദേഹം എപ്പോള്‍ കളി അവസാനിപ്പിക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇന്ത്യന്‍ ടീമിന് ഭാരമാകാതെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി ഫോം വീണ്ടെടുത്ത ശേഷം ടീമില്‍ ഇടംനേടണമെന്ന് വരെ ക്രിക്കറ്റ് പണ്ഡിതര്‍ വിമര്‍ശിക്കുന്നു. 

പക്ഷെ പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകം തന്നെയാണ് എംഎസ് ധോണിയെന്ന് വ്യക്തമാക്കിക്കൊണ്ട് അത്തരം ചര്‍ച്ചകള്‍ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. തിരുവനന്തപുരത്ത് നടന്ന അവസാന ഏകദിനത്തില്‍ വിന്‍ഡീസിനെ മുട്ടുകുത്തിച്ച ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിമിത ഓവര്‍ മത്സരങ്ങളില്‍ ധോണി ഇപ്പോഴും ടീമിന്റെ ഭാഗമാണെന്നാണ് കോലി ഓര്‍മ്മിപ്പിച്ചത്. 

'സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇനിയും ഇത് വിശദീകരിക്കേണ്ട കാര്യമില്ല. ആ ചര്‍ച്ചയുടെ ഭാഗമായിരുന്നില്ല ഞാന്‍. ആളുകള്‍ പറഞ്ഞ് പരത്തുന്നത് പോലെയല്ല കാര്യങ്ങള്‍. ധോണി ഇപ്പോഴും ടീമിന്റെ മുഖ്യഘടകമാണ്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുക മാത്രമാണ് ഉദ്ദേശം', കോലി വിശദീകരിച്ചു. 

വിന്‍ഡീസിനും, ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ധോണിക്ക് പകരം ഋഷഭ് പന്ത് ഇടംപിടിച്ചതാണ് ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നത്. ധോണിയെ ടി20 ടീമില്‍ നിന്നും പുറത്താക്കിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. യാഥാര്‍ത്ഥ്യം മറിച്ചാണെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു ഉദ്ദേശമെന്നുമാണ് കോലി പറയുന്നത്. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.