CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 29 Seconds Ago
Breaking Now

വയലിന്‍ മന്ത്രികനായിരുന്ന ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് വേണ്ടി ലണ്ടനിലെ കലാസ്‌നേഹികള്‍ ഈ ശനിയാഴ്ച്ച ഒത്ത്കൂടി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു .

വയലിന്‍ മന്ത്രികനായിരുന്ന ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് വേണ്ടി ലണ്ടനിലെ കലാസ്‌നേഹികള്‍ ഈ  ശനിയാഴ്ച്ച ഒത്ത്കൂടി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുകയാണ് .

തന്റെ മാന്ത്രിക വിരലുകളാല്‍ വയലിന്‍ തന്ത്രികളില്‍ കൂടി  ശ്രുതി ലയങ്ങളാല്‍ സംഗീതത്തിന്റെ മായപ്രപഞ്ചം  തീര്‍ത്ത യുവ സംഗീത പ്രതിഭ , ബാലഭാസ്‌കര്‍ ഇപ്പോള്‍  ഓര്‍മ്മയായി നമുക്കൊക്കെ മറക്കാനാകാത്ത നൊമ്പരമായി മാറിയ അവസരത്തില്‍ , 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് .സംഘടനയുടെ കീഴിലുള്ള വനിതാവിഭാഗം കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ്  നാളെ , ശനിയാഴ്ച്ച വൈകീട്ട് 5  മുതല്‍ 9  മണി വരെ ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ച് , ബാലഭാസ്‌ക്കര്‍ എന്ന സംഗീത പ്രതിഭയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ,വയലിന്‍ കച്ചേരിയും ,പാട്ടുകളുമായി ഈ സ്മരണാഞ്ജലി  പരിപാടി അരങ്ങേറുന്നത് .നൂറിലധികം രംഗമണ്ഡപങ്ങളില്‍ വയലില്‍ കച്ചേരി നടത്തിയിട്ടുള്ള 'സംഗീത കലാ രത്‌നം' നേടിയ 

'ലണ്ടന്‍ കിങ്ങ് സോളമന്‍ മ്യൂസിക് അക്കാദമി'യിലെ സംഗീതാദ്ധ്യാപികയായ 'ജാന്‍സിറാണി'യുടെ നേതൃത്വത്തിലാലാണ് നാളെ ബാലഭാസ്‌കറിന്റെ ഓര്‍മ്മയെ സ്മരിച്ചുകൊണ്ട് ,'കേരള ഹൌസി'ല്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നത് ...

ഒപ്പം തന്നെ ബാലഭാസ്‌ക്കറിന്റെ വിവിധ ഫോട്ടോകളുടേയും , സംഗീത പരിപാടികളുടേയും ,സംഗീത ആല്‍ബങ്ങളുടേയും അകമ്പടിയോടെ ഒരു 'പ്രൊജക്ടര്‍' പ്രദര്‍ശനത്തിലൂടെ അദ്ദേഹത്തിന്റെ ഒരു ലഘു ജീവചരിത്രം  പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് . 

ഇവരോടൊപ്പം സഹകരിച്ച് 'കട്ടന്‍ കാപ്പിയും കവിതയും 'കൂട്ടായ്മ പ്രവര്‍ത്തകരും  അണിചേരുന്നു .

ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് 'വിമണ്‍സ് ഫോറം' 

'കോ ഓര്‍ഡിനേറ്റര്‍' , സീന അജീഷിനെ വിളിക്കുക  07872953348

 




കൂടുതല്‍വാര്‍ത്തകള്‍.