CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 51 Seconds Ago
Breaking Now

കുരങ്ങ് പ്രയോഗം അമിതമായ മദ്യപാനത്തിലേക്ക് തള്ളിവിട്ടു; ഹര്‍ഭജന്‍ ആദ്യമായല്ല അപമാനിച്ചത് ; ആ ദിവസത്തെ പറ്റി സിമണ്ട്‌സ്

2008-ല്‍ സിഡ്‌നിയില്‍ നടന്ന ന്യൂഇയര്‍ ടെസ്റ്റിലാണ് ഹര്‍ഭജന്‍ സിംഗ് തന്നെ കുരങ്ങനെന്ന് വിളിച്ചതായി ഓസ്‌ട്രേലിയന്‍ ടീമിനെ ബിഗ് ഹിറ്റര്‍ ആരോപിക്കുന്നത്.

ഹര്‍ഭജന്‍ സിംഗ് തന്നെ ആദ്യമായല്ല അപമാനിച്ചതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡ്രൂ സിമണ്ട്‌സ്. സിഡ്‌നി ടെസ്റ്റിനിടെ ഹര്‍ഭജന്‍ സിംഗ് നടത്തിയ കുരങ്ങ് പ്രയോഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള മത്സരത്തിനിടെ നടന്ന വിവാദമായ പ്രകടനം തന്നെ അമിത മദ്യപാനത്തിലേക്ക് തള്ളിവിട്ടതിന് പുറമെ ജീവിതം കൈവിട്ട് പോകാനും തുടങ്ങിയെന്ന് താരം വെളിപ്പെടുത്തി. 

2008-ല്‍ സിഡ്‌നിയില്‍ നടന്ന ന്യൂഇയര്‍ ടെസ്റ്റിലാണ് ഹര്‍ഭജന്‍ സിംഗ് തന്നെ കുരങ്ങനെന്ന് വിളിച്ചതായി ഓസ്‌ട്രേലിയന്‍ ടീമിനെ ബിഗ് ഹിറ്റര്‍ ആരോപിക്കുന്നത്. താന്‍ തെറ്റ് ചെയ്തില്ലെന്ന് ഹര്‍ഭജന്‍ അവകാശപ്പെട്ടെങ്കിലും മൂന്ന് മത്സരത്തിലേക്ക് താരത്തെ വിലക്കി. ഇതിനെതിരെ ഇന്ത്യ ഭീഷണിയുമായി രംഗത്തെത്തുകയും വിലക്ക് നീക്കിയില്ലെങ്കില്‍ പര്യടനത്തില്‍ നിന്നും പിന്‍മാറുമെന്നും വ്യക്തമാക്കി. 

വര്‍ഷം പത്ത് കഴിഞ്ഞെങ്കിലും തന്റെ ആരോപണങ്ങളില്‍ നിന്നും പിന്‍മാറാന്‍ സിമണ്ട്‌സ് തയ്യാറല്ല. രണ്ടോ, മൂന്നോ തവണ ഹര്‍ഭജന്‍ തന്നെ കുരങ്ങനെന്ന് വിളിച്ചതായി താരം പറയുന്നു. വംശീയ അധിക്ഷേപത്തില്‍ തന്നെ പിന്തുണയ്ക്കാന്‍ സഹതാരങ്ങളും നിര്‍ബന്ധിതമായി. ഇതെല്ലാം ചേര്‍ന്ന് നല്ല രീതിയില്‍ മദ്യപാനവും ആരംഭിച്ചതോടെ ജീവിതം കൈവിട്ട് പോയി, സിമണ്ട്‌സ് പറഞ്ഞു. 

ഇന്ത്യയില്‍ വെച്ചും ഹര്‍ഭജന്‍ സമാനമായ രീതിയില്‍ തന്നെ കുരങ്ങനെന്ന് വിളിച്ചതായി സിമണ്ട്‌സ് വ്യക്തമാക്കി. ഇത് തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെത്തി ഹര്‍ഭജനോട് നേരിട്ട് പറഞ്ഞിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.