മക്കളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പിതാവിനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റു ചെയ്തു. കരിമ്പാലൂര് ആര്ഷഭവനില് ഷിബു (39), ഭാര്യ ശ്രീലത (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. പതിനൊന്നും മൂന്നും വയസ്സുള്ളവരാണു കുട്ടികള്‍. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ മുത്തശ്ശിയോടു മൂത്ത കുട്ടി മര്‍ദനവിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിയുന്നത്. അധ്യാപകരുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതിയും നല്കി.
വീട്ടുജോലി മുതല്‍ പാചകം ഉള്‍പ്പെടെ എല്ലാം രണ്ടാനമ്മ ഇവരെക്കൊണ്ടു ചെയ്യിപ്പിക്കുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പതിനൊന്നുകാരിയുടെ കൈകകളില്‍ പൊള്ളിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പാടുകളുണ്ട്. മൂന്നു വയസ്സുകാരിയെയും ക്രൂരമായി മര്‍ദിച്ചിരുന്നു. ഷിബുവും മര്‍ദിക്കുമെന്നു പരാതിയില്‍ പറയുന്നു.
വിദേശത്തായിരുന്ന ഷിബു അടുത്തിടെയാണു നാട്ടിലെത്തിയത്. ഇന്നു തിരികെ പോകാനിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .