CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 55 Seconds Ago
Breaking Now

ധോണിയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സെലക്ടര്‍മാരുടെ മനസ്സിലിരുപ്പ് എന്താണെന്ന് തനിക്ക് പിടികിട്ടുന്നില്ലെന്നാണ് സച്ചിന്റെ പ്രതികരണം.

വെസ്റ്റിന്‍ഡീസിനും, ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. മോശം ഫോമിലുള്ള താരത്തെ പുറത്താക്കിയത് ശരിയായ നടപടിയാണെന്ന് ചിലര്‍ ന്യായീകരിക്കുമ്പോള്‍ സീനിയര്‍ താരത്തെ ഇത്തരത്തില്‍ ഒഴിവാക്കിയത് നാണക്കേടാണെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 

സെലക്ടര്‍മാരുടെ മനസ്സിലിരുപ്പ് എന്താണെന്ന് തനിക്ക് പിടികിട്ടുന്നില്ലെന്നാണ് സച്ചിന്റെ പ്രതികരണം. എന്തെങ്കിലും അഭിപ്രായം പറഞ്ഞ് ആരെയെങ്കിലും സ്വാധീനിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ എടുക്കുന്ന എന്ത് തീരുമാനവും രാജ്യത്തിന്റെ താല്‍പര്യത്തിന് അനുയോജ്യമായിരിക്കണം, അതാണ് പ്രധാനം, താരം ഓര്‍മ്മിപ്പിച്ചു. 

ഡ്രസിംഗ് റൂമില്‍ നടക്കുന്ന കാര്യങ്ങളും, ക്യാപ്റ്റന്‍ കോച്ച് സെലക്ടര്‍മാര്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയങ്ങളും അവിടെ തന്നെ ഒതുങ്ങണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍ കണ്ടെത്തണം. ബാക്കി ജോലിയാണ് ബൗളര്‍മാര്‍ക്ക് നല്‍കേണ്ടത്, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.