CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 52 Seconds Ago
Breaking Now

14 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് ഒരമ്മ ; ഡോക്ടര്‍ക്കിത് വെറും മെഡിക്കല്‍ മാലിന്യം, എന്നാല്‍ ഒരമ്മയ്ക്ക് ...

തന്റെ കുഞ്ഞ് വെറും മാലിന്യമല്ലെന്ന് തെളിയിക്കാനാണ് ഷാരണ്‍ സതര്‍ലാന്‍ഡ് നെഞ്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഏതൊരു അമ്മയും സങ്കടത്തിലാകുന്ന അവസ്ഥയാണ്. എന്നാല്‍ തന്റെ വയറ്റില്‍ വെറും 14 ആഴ്ച മാത്രം കിടന്ന് മരിച്ച മകന്റെ ചിത്രങ്ങള്‍ ധൈര്യപൂര്‍വ്വം പുറത്തുവിട്ടിരിക്കുകയാണ് ഈ അമ്മ. മെഡിക്കല്‍ മാലിന്യമെന്ന് വിളിച്ച് ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ വിധിച്ചിരുന്നു. എന്നാല്‍ തന്റെ കുഞ്ഞ് വെറും മാലിന്യമല്ലെന്ന് തെളിയിക്കാനാണ് ഷാരണ്‍ സതര്‍ലാന്‍ഡ് നെഞ്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.

നാല് ഇഞ്ച് മാത്രം നീളവും, 26 ഗ്രാം ഭാരവും മാത്രമുള്ള കുഞ്ഞിന്റെ മുഖവും, കൈകളും, കാലുകളും പൂര്‍ണ്ണമായി രൂപപ്പെട്ട് ചെറിയ നഖങ്ങളും വളര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 20 ആഴ്ച പൂര്‍ത്തിയാകുന്ന കുഞ്ഞുങ്ങളെ മാത്രമാണ് നിയമപരമായി കുഞ്ഞെന്ന് വിളിക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കുഞ്ഞുങ്ങളെ ആശുപത്രികള്‍ മാലിന്യമായി പുറംതള്ളുകയാണ് പതിവ്.

എന്നാല്‍ 14 ആഴ്ചയുള്ള കുഞ്ഞിനെ മാലിന്യമാക്കാന്‍ ഷാരണും, ഭര്‍ത്താവ് മൈക്കിളും തയ്യാറായില്ല. കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങി ഒരാഴ്ചക്കാലം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ശേഷം പൂക്കൂടയിലാക്കി വീട്ടില്‍ തന്നെ സംസ്‌കാരവും നടത്തി. ഏറെ നേരത്തേക്കല്ലെങ്കിലും കുഞ്ഞിന് ജന്മം നല്‍കി യാത്ര പറയാന്‍ കഴിഞ്ഞെന്ന് ഈ അമ്മ പറയുന്നു.

14 ആഴ്ചയില്‍ ഒരു മനുഷ്യകുഞ്ഞായി രൂപം പ്രാപിച്ച് കഴിഞ്ഞ കുഞ്ഞുങ്ങളെ എങ്ങിനെയാണ് മാലിന്യമായി തള്ളാന്‍ കഴിയുകയെന്നാണ് ഇവരുടെ ചോദ്യം. അമ്മമാരുടെ അവസ്ഥ പരിഗണിക്കാതെയാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.