CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 49 Seconds Ago
Breaking Now

എന്റെ വാക്ക് കുറിച്ച് വെച്ചോളൂ; 2.0 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകും;രജനികാന്ത്

'ഞാന്‍ ഒരു തവണ സൊന്നാ നൂറ് തവണ സൊന്ന മാതിരി', ഇത് ആരുടെ ഡയലോഗ് ആണെന്ന് ചോദിക്കേണ്ട കാര്യം പോലുമില്ല. സ്‌റ്റൈല്‍മന്നന്‍ സാക്ഷാല്‍ രജനികാന്ത് ഒരു ചിത്രത്തില്‍ പറഞ്ഞ സൂപ്പര്‍ഹിറ്റ് ഡയലോഗാണിത്. അതുപോലൊരു മരണമാസ്സ് ഡയലോഗുമായാണ് തന്റെ പുതിയ ചിത്രമായ 2.0'യുടെ ട്രെയിലര്‍ ലോഞ്ചില്‍ രജനി വേദിയിലെത്തിയത്. 

സിനിമയെക്കുറിച്ചും, ആരാധകരെക്കുറിച്ചും, സിനിമയിലെ സന്ദേശത്തെക്കുറിച്ചും രജനികാന്ത് സംസാരിച്ചു. കൂടാതെ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു. 'ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ എത്തിയത് സന്തോഷമുള്ള കാര്യമാണ്. ശങ്കര്‍, അണിയറക്കാര്‍, അക്ഷയ്, പ്രസ്, ആരാധകര്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം. എന്റെ ഫിലോസഫര്‍ സഹോദരന്‍ സത്യ നാരായണ റാവു ഇവിടെയുണ്ടെന്നത് സന്തോഷമാണ്', സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. 

2.0 സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. 'എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, 2.0 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകും. 600 കോടി രൂപയോളമാണ് ചിത്രത്തിനായി നിക്ഷേപിച്ചത്. സുബാസ്‌കരണ്‍ ഇത്രയും പണം ഇറക്കിയത് എന്നെയും, അക്ഷയെയും കണ്ടല്ല. ശങ്കറില്‍ ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ്', താരം വ്യക്തമാക്കി. 

ഇന്ത്യന്‍ ജെയിംസ് കാമറൂണും, സ്പില്‍ബര്‍ഗുമാണ് ശങ്കറെന്ന് സ്റ്റൈല്‍മന്നന്‍ പ്രശംസിച്ചു. 2.0 ഒരു സന്ദേശമാണ് നല്‍കുന്നത്. ഈ ഭൂമി മനുഷ്യരുടേത് മാത്രമല്ല എല്ലാ ജീവജാലങ്ങളുടേതുമാണ്. ശങ്കര്‍ ഇന്ത്യന്‍ സിനിയിലെ മുത്താണ്, രജനികാന്ത് പറഞ്ഞു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.