CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 2 Seconds Ago
Breaking Now

പോലീസ് വലയത്തില്‍ ശബരിമല ; സംശയം തോന്നിയവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശം

മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു.

ചിത്തിര ആട്ട തിരുനാളിന് ശബരിമല തുറക്കുമ്പോള്‍ യുവതി പ്രവേശനം തടയാന്‍ സംഘമായി എത്തുന്നവരെ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ത്ഥാടകരെ കയറ്റുക, ദര്‍ശനം കഴിഞ്ഞ് അയ്യപ്പന്‍ റോഡിലൂടെ മാത്രം മലയിറങ്ങാം. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു.

തുലാമാസ പൂജയ്ക്ക് സംഘര്‍ഷമുണ്ടാക്കിയ 1500 പേരുടെ ചിത്രങ്ങള്‍ ഫേസ് ഡിറ്റക്ഷന്‍ സോഫ്‌റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് നിരീക്ഷണ ക്യാമറകളും 12 ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ മെസേജ് ലഭിക്കും. അവരെ കസ്റ്റഡിയിലെടുക്കും.

സന്നിധാനത്ത് കമാന്‍ഡോകള്‍ ഉള്‍പ്പെ 1850 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. യുവതികളെ തടയാന്‍ വിവിധ ജില്ലകളില്‍ നിന്നായി സംഘമായി ആളുകളെത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. യുവതികള്‍ യഥാര്‍ത്ഥ വിശ്വാസികളാണെങ്കില്‍ മാത്രം മല കയറാന്‍ സുരക്ഷ ഒരുക്കിയാല്‍ മതിയെന്ന നിലപാട് പോലീസ് സ്വീകരിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.