Breaking Now

ഫേസ്ബുക്കിലെ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമായി; 120 മില്ല്യണ്‍ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്തു

സെപ്റ്റംബറിലാണ് ചോര്‍ച്ച ആദ്യമായി ശ്രദ്ധയില്‍പെടുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ ഹാക്കിംഗ്. 120 മില്ല്യണ്‍ ഫേസ്ബുക്ക് അക്കൗണ്ടുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലെത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 81000 സന്ദേശങ്ങള്‍ പണത്തിനായി പ്രസിദ്ധീകരിച്ചെന്നും അവര്‍ പറയുന്നു. 

ഉക്രെയിന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്. എന്നാല്‍ യുകെ, യുഎസ്, ബ്രസീല്‍, മറ്റ് ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരുടെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ അക്കൗണ്ടിനും 10 സെന്റ് വീതം ചോദിച്ചാണ് വില്‍പ്പന. ഈ പരസ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. 

സെപ്റ്റംബറിലാണ് ചോര്‍ച്ച ആദ്യമായി ശ്രദ്ധയില്‍പെടുന്നത്. പേരുവെളിപ്പെടുത്താത്ത ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ കൈക്കലാക്കിയത്. എന്നാല്‍ തങ്ങളുടെ സിസ്റ്റത്തില്‍ യാതൊരു ഹാക്കിംഗും നടന്നിട്ടില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്. 

അപകടകാരികളായ എക്സ്റ്റന്‍ഷനുകള്‍ ബ്രൗസരില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക് ബ്രൗസര്‍ നിര്‍മ്മാതാക്കളെ സമീപിച്ചതായി ഫേസ്ബുക്ക് പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗൈ റോസ് വ്യക്തമാക്കി. 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.