CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 25 Seconds Ago
Breaking Now

ആര്യയെ മാത്രമേ ജീവിത പങ്കാളിയാക്കൂ, മാറ്റമില്ലെന്ന് അബര്‍നദി

ആര്യയുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയില്‍ വിജയിക്കുമെന്ന് കരുതിയ മത്സരാര്‍ത്ഥിയാണ് അബര്‍നദി. അവസാന ഘട്ടത്തില്‍ അബര്‍നദി പുറത്താകുകയായിരുന്നു. അബര്‍നദിയെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.

അബര്‍നദിയ്ക്ക് സിനിമയിലും അവസരം ലഭിച്ചു. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാണ് അബര്‍നദിയിപ്പോള്‍.

അതിനിടെ ആര്യയെ മാേ്രേതമ വിവാഹം കഴിയ്ക്കൂവെന്ന് ഒരിക്കല്‍കൂടി അബര്‍നദി വ്യക്തമാക്കിയിരിക്കുകയാണ്. ആ കാര്യത്തില്‍ മാറ്റമില്ലെന്നും ഒരു അഭിമുഖത്തില്‍ അബര്‍നദി വ്യക്തമാക്കി. ഷോ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു. കുറച്ചുകൂടി പക്വത വന്നാല്‍ തന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്നാല്‍ ചിന്താഗതി മാറിയില്ല. ആര്യയെ വിവാഹം കഴിയ്ക്കൂ. ഇല്ലെങ്കില്‍ വിവാഹം ജീവിതത്തില്‍ ഇല്ലെന്നും താനിപ്പോള്‍ സിനിമയെന്ന ജോലിയിലാണ് ശ്രദ്ധിക്കുന്നതെന്നും അബര്‍നദി പറഞ്ഞു. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു പല വലിയ കാര്യങ്ങളുമുണ്ട്. അതു ചെയ്തു തീര്‍ക്കും , അബര്‍നദി പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.