CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 9 Seconds Ago
Breaking Now

വസുന്ധര ദാസിനെ ക്യാബ് ഡ്രൈവര്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചതായി പരാതി

നടിയും ഗായികയുമായ വസുന്ധര ദാസിനെ ക്യാബ് ഡ്രൈവര്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചതായി പരാതി. ബംഗളൂരു മല്ലേശ്വരം പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് മര്‍ഗോസ റോഡില്‍ വച്ചാണ് സംഭവം. നടി നിയമം തെറ്റിച്ച് തന്റെ ടൊയോട്ട എറ്റിയോസിന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് ക്യാബ് ഡ്രൈവര്‍ പ്രശ്‌നമുണ്ടാക്കിയത്. കാറോടിച്ചുപോയ തന്നെ നാലു കിലോമീറ്ററോളം പിന്തുടര്‍ന്ന് മറ്റൊരു സിഗ്‌നലില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ അധിക്ഷേപിച്ചെന്ന് വസുന്ധര പരാതിയില്‍ പറയുന്നു. ആരോപണ വിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.