CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 24 Seconds Ago
Breaking Now

ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം; സറേയിലെ വോക്കിംഗ് പാര്‍ക്കില്‍ ഇന്‍ഫ്‌ളേറ്റബിള്‍ സ്ലൈഡ് പൊട്ടിത്തെറിച്ചു; കുട്ടികള്‍ 30 അടി മുകളില്‍ നിന്നും തെറിച്ചുവീണത് കോണ്‍ക്രീറ്റിലേക്ക്; എട്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു; ദുരന്തം കണ്ടില്ലെന്ന് നടിച്ച് 6 പൗണ്ട് റീഫണ്ടിനായി ഇടിപിടിച്ച് രക്ഷിതാക്കള്‍!

നിരവധി കുട്ടികള്‍ സ്ലൈഡില്‍ നിന്നും കോണ്‍ക്രീറ്റിലേക്ക് പതിച്ചെന്ന് പോലീസ് വക്താവ്

ഇന്‍ഫ്‌ളേറ്റബിള്‍ സ്ലൈഡ് തകര്‍ന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് സറേയില്‍ സംഘടിപ്പിച്ച ഫയര്‍വര്‍ക്ക്‌സ് പരിപാടി റദ്ദാക്കി ആളുകളെ ഒഴിപ്പിച്ചു. എട്ട് കുട്ടികള്‍ക്കാണ് അപകടത്തില്‍ ഗുരുതര പരുക്കേറ്റത്. 30 അടി ഉയരമുള്ള സ്ലൈഡാണ് പൊട്ടിത്തെറിച്ചത്. നട്ടെല്ലിനും, കഴുത്തിനുമുള്ള പരുക്കുകള്‍ക്ക് പുറമെ കൈയും, കാലും ഒടിഞ്ഞ നിലയില്‍ എട്ട് കുട്ടികളെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വലിയ ദുരന്തം വഴിമാറിയിട്ടും ചില രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പണം തിരിച്ചുകിട്ടാനുള്ള തിരക്കായിരുന്നു. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പലര്‍ക്കും പൊങ്കാല ഏറ്റുവാങ്ങിയതോടെ പോസ്റ്റ് പിന്‍വലിക്കേണ്ടിയും വന്നു. 

വോക്കിംഗ് പാര്‍ക്കിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യം വലിയ പ്രശ്‌നമല്ലെന്ന് കരുതിയ സംഭവത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞതോടെയാണ് കൂടുതല്‍ എമര്‍ജന്‍സി സര്‍വ്വീസുകളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. ആദ്യ ഘട്ടത്തില്‍ എത്തിയ 20 ആംബുലന്‍സുകള്‍ക്ക് പുറമെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥലത്തെത്തി. രാത്രി 9.15-ഓടെ പാര്‍ക്കില്‍ നിന്നും അവസാനത്തെ പരുക്കേറ്റ കുട്ടിയുമായി എയര്‍ ആംബുലന്‍സ് പറന്നുയര്‍ന്നു. വോക്കിംഗ് പാര്‍ക്കിലെ ഫയര്‍വര്‍ക്ക്‌സ് ഡിസ്‌പ്ലേ കാണാനെത്തിയപ്പോഴായിരുന്നു അപകടമെന്ന് സറെ പോലീസ് വ്യക്തമാക്കി. 

നിരവധി കുട്ടികള്‍ സ്ലൈഡില്‍ നിന്നും കോണ്‍ക്രീറ്റിലേക്ക് പതിച്ചെന്ന് പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. എട്ട് പേരെയാണ് ഗുരുതര പരുക്കുകളോടെ സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് ആശുപത്രിയിലെത്തിച്ചത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്ക് അവരുടെ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് സംഘാടകര്‍ക്കൊപ്പം ചേര്‍ന്ന് സറേ പോലീസ് സ്ഥലം ഒഴിപ്പിച്ചത്. അപകടത്തില്‍ പൊട്ടിയ സ്ലൈഡിന്റെ വലുപ്പം അനുസരിച്ച് ഒരു സമയത്ത് 12 കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സുരക്ഷാ നിബന്ധന. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഇതിന്റെ മൂന്നിരട്ടി കുട്ടികള്‍ സ്ലൈഡിലുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 

അത്യന്തം ഗുരുതരമായി പരുക്കേറ്റ ആറ് കുട്ടികള്‍ക്ക് സ്ഥലത്ത് വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിയെന്ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് വ്യക്തമാക്കി. ഇവരെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കുടുംബത്തിന് 12 പൗണ്ടായിരുന്നു ചാര്‍ജ്ജ്. ചിലര്‍ ഈ തുക ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് പൊങ്കാല ആരംഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.