CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 53 Seconds Ago
Breaking Now

ഡബ്ലിനില്‍ ഞെട്ടിക്കുന്ന കൊലപാതകം; ഇരയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് തീച്ചൂളയ്ക്ക് അലങ്കാരമാക്കി; കണ്‍പോളകള്‍ കീറിയെടുത്തു; അതിക്രൂരമായ കൊലപാതകം നടത്തിയതിന് പിടിയിലായത് 40-കാരിയായ സ്ത്രീ; ഇൗ അരുംകൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ തേടി പോലീസ്

സംഭവം നടന്ന വീട്ടില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി ഏതാനും അകലെയുള്ള വീട്ടിലെ സ്ത്രീ വെളിപ്പെടുത്തി

ഒരു പുരുഷന്റെ ജനനേന്ദ്രിയം മുറിച്ചെടുക്കുക, ഒപ്പം കണ്‍പോളകള്‍ കീറിയെടുക്കുക. ഇവ രണ്ടും തീച്ചൂളയ്ക്ക് മുകളില്‍ സ്ഥാപിക്കുക. ശാന്തമായ ഡബ്ലിന്‍ എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തില്‍ പോലീസ് കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് മേല്‍പ്പറഞ്ഞത്. ഡബ്ലിനിലെ ഒരു വീട്ടിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. റോബര്‍ട്ട് എന്ന് വിളിക്കുന്ന ലിംബാനി സോമയാണ് കൊലക്കത്തിക്ക് ഇരയായത്. ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഘാന വംശജനനെന്ന് കരുതുന്നു റോബര്‍ട്ടിനെ ഡബ്ലിനിലെ ഫോക്‌സ്‌റോക്ക് ഹൗസിംഗ് എസ്‌റ്റേറ്റായ ടുഡര്‍ ലോണ്‍സിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. 

ജനനേന്ദ്രിയത്തിന് പുറമെ കണ്‍പോളകളും ശരീരത്തില്‍ നിന്നും നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബ്രിട്ടീഷ് പൗരന്‍മാരല്ലാത്ത ഏതാനും ആളുകളാണ് വീട്ടില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടില്‍ സമാധാന പ്രശ്‌നങ്ങള്‍ നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുന്നത്. ഇതിന് ശേഷം തിരിച്ചുപോയ പോലീസ് രാത്രി 11.30ഓടെ വീണ്ടും തിരിച്ചെത്തി. അപ്പോഴാണ് ഒരു പുരുഷനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ ജനനേന്ദ്രിയം ഫയര്‍പ്ലെയിസിന് മുകളിലായി വെച്ചിരുന്നു. കണ്‍പോളകളും കീറിയെടുത്തിരുന്നതായി ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. 

40-കളില്‍ പ്രായമുള്ള ഒരു സ്ത്രീയെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഗാര്‍ഡായ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അവര്‍ സ്ഥലത്തെത്തുമ്പോള്‍ ഈ സ്ത്രീ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റ് രണ്ട് പുരുഷന്‍മാരെയും ഗാര്‍ഡായി ചോദ്യം ചെയ്തു. എന്നാല്‍ സ്ത്രീയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഡണ്‍ ലാവോഗര്‍ ഗാര്‍ഡാ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തു. വിലയേറിയ മോക്ക് ടുഡര്‍ ഭവനങ്ങള്‍ നിലനില്‍ക്കുന്ന സമാധാനപരമായ ഇടത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ടുഡര്‍ ലോണിലെ മറ്റ് താമസക്കാരും ഇപ്പോള്‍ ആശങ്കയിലാണ്. 

സംഭവം നടന്ന വീട്ടില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി ഏതാനും അകലെയുള്ള വീട്ടിലെ സ്ത്രീ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വിവരം നല്‍കാന്‍ കഴിയുന്ന ദൃക്‌സാക്ഷികളെ തിരയുകയാണ് ഗാര്‍ഡായ്. 




കൂടുതല്‍വാര്‍ത്തകള്‍.