CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 53 Seconds Ago
Breaking Now

മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; മാധ്യമസംഘത്തോട് ത്രിവേണി പാലത്തിന് അപ്പുറത്തേക്ക് നടന്നുപോകാന്‍ നിര്‍ദ്ദേശം ; ശബരിമല നട തുറക്കാനിരിക്കേ വീണ്ടും ആശങ്ക

സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ അവകാശവാദം.

ശബരിമല നടതുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കവെ മാധ്യമസംഘങ്ങളുടെ ക്ഷമപരീക്ഷിച്ച് പോലീസ്. പമ്പയിലേക്ക് കടത്തിവിടാന്‍ തയ്യാറാകിരുന്നതിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതോടെ ഡിജിപിയും, മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് മാധ്യമങ്ങളുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ടത്. എന്നാല്‍ പമ്പയില്‍ പോലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ വാഹനങ്ങള്‍ വീണ്ടും തടയുകയായിരുന്നു. 

സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ അവകാശവാദം. മാധ്യമങ്ങളെ തടഞ്ഞ് കൊണ്ട് സര്‍ക്കാര്‍ ഏത് തരത്തിലുള്ള സുരക്ഷയാണ് ഒരുക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ശബരിമലയില്‍ നിന്നുമുള്ള കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്. 

മാധ്യമപ്രവര്‍ത്തകരെ ഒരു കാരണവശാലും ഞായറാഴ്ച സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന പോലീസ് നിലപാട് വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. ത്രിവേണി പാലത്തിന് അപ്പുറത്തേക്ക് നടന്ന് പോയാല്‍ മതിയെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് പോലീസില്‍ തന്നെ ചേരിതിരിവ് രൂപപ്പെട്ടതായാണ് വിവരം. ഇതിനിടെ സന്നിധാനത്തും പമ്പയിലും കൂടുതല്‍ പോലീസുകാരെ നിയോഗിക്കുന്നത് തുടരുകയാണ്. 

ശബരിമല സന്നിധാനം വരെയുള്ള പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ടാണ് പോലീസ് നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുന്നത്. അതേസമയം യുവതികള്‍ മലകയറാന്‍ എത്തിയാല്‍ മുന്‍പ് നല്‍കിയത് പോലെ പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് എത്താന്‍ വഴിയൊരുക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട. പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നിരിക്കെ ഇന്റലിജന്‍സ് മേധാവി അവധിയില്‍ പ്രവേശിച്ചത് ഇക്കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.