CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 17 Minutes 53 Seconds Ago
Breaking Now

ദീപാവലിയ്ക്ക് 96 സംപ്രേഷണം ചെയ്യുമെന്ന് സണ്‍ടിവി ; പൊങ്കലിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് തൃഷ

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ 96 അഞ്ചാം ആഴ്ച്ചയും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടയില്‍ ദീപാവലിക്ക് ചിത്രം ടെലിവിഷന്‍ പ്രീമിയറായി എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍ ടിവി. എന്നാല്‍ ഇത് ശരിയായ നടപടിയല്ലെന്നും കടുത്ത അനീതിയാണെന്നും നടി തൃഷ പ്രതികരിച്ചു. ട്വിറ്ററിലും നടി സണ്‍ടിവിയുടെ നടപടിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

'ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്. ഒരു ടീമെന്ന നിലയ്ക്ക് 96 ഇത്ര നേരത്തെ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്നത് ശരിയല്ല. പ്രീമിയര്‍ പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നു', തൃഷ ട്വിറ്ററില്‍ കുറിച്ചു. തമിഴിലെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നെന്ന പട്ടികയിലേക്ക് 96 ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴും വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.