CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 59 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷിക്കാന്‍ മെഗാന്റെ അമ്മയ്ക്ക് രാജകൊട്ടാരത്തിലേക്ക് സ്വാഗതം; രാജകുടുംബത്തോടൊപ്പം സാന്‍ഡിഗ്രാമില്‍ ക്രിസ്മസ് ആഘോഷത്തിന് ഡോറിയയെ ക്ഷണിച്ച് രാജ്ഞി; തന്റെ വീട്ടുകാര്‍ക്ക് ഒരിക്കലും ലഭിക്കാത്ത ഓഫര്‍ കേട്ട് കെയ്റ്റിന് അസൂയ തോന്നിക്കാണുമോ?

ഹാരിയും, മെഗാനും ഒരുമിച്ച ശേഷമുള്ള ആദ്യത്തെ ക്രിസ്മസിന് ഡച്ചസിനുള്ള ബഹുമാനാര്‍ത്ഥമാണ് അമ്മയെ ക്ഷണിക്കുന്നത്

രാജകുടുംബം പൊതുവെ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നവരാണ്. എന്നാല്‍ ഹാരി രാജകുമാരന്റെ ഭാര്യയായി മെഗാന്‍ മാര്‍ക്കിള്‍ എത്തിയതോടെ ആ കഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. പല പഴയ പതിവുകളും തെറ്റിച്ച് പൊതുസ്ഥലത്ത് ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും ശ്രമിച്ചത് മുതല്‍ മെഗാന്‍ ആ അകലം കുറച്ച് വരികയാണ്. ഇപ്പോഴിതാ ക്രിസ്മസ് ആഘോഷം രാജകുടുംബത്തോടൊപ്പം ചെലവിടാന്‍ മെഗാന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡിനെ ക്ഷണിച്ച് കൊണ്ട് രാജ്ഞിയുടെ ഞെട്ടിച്ചിരിക്കുകയാണ്. 

രാജ്ഞിക്കും രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പം സാന്‍ഡിഗ്രാമില്‍ ക്രിസ്മസ് കാലം ചെലവിടാനാണ് 62-കാരിയായ ഡോറിയയ്ക്ക് ക്ഷണം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാരിയും, മെഗാനും ഒരുമിച്ച ശേഷമുള്ള ആദ്യത്തെ ക്രിസ്മസിന് ഡച്ചസിനുള്ള ബഹുമാനാര്‍ത്ഥമാണ് അമ്മയെ ക്ഷണിക്കുന്നത്. മെയ് മാസത്തില്‍ വിന്‍ഡ്‌സര്‍ കാസിലില്‍ ഹാരി രാജകുമാരനെ വിവാഹം കഴിക്കുമ്പോള്‍ മെഗാന്റെ കുടുംബത്തില്‍ നിന്നും പങ്കെടുത്ത ഒരേയൊരു വ്യക്തിയായിരുന്നു ഡോറിയ. പരിചിതമല്ലാത്ത ഒരു നീക്കമാണെങ്കിലും ഗര്‍ഭിണിയായ ഡച്ചസിന്റെ അമ്മയെ ക്ഷണിക്കാനുള്ള നീക്കം ഏറെ ചിന്തിച്ച് എടുത്തതാണെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. 

ഡോറിയയ്ക്കുള്ള ക്ഷണം രാജകീയ രീതികളെ മാറ്റിമറിക്കുന്നതാണ്. നോര്‍ഫോക്ക് എസ്‌റ്റേറ്റിലെ ആഘോഷങ്ങളിലേക്ക് കെയ്റ്റിന്റെ മിഡില്‍ടണ്‍ കുടുംബത്തിന് ഒരിക്കല്‍ പോലും ക്ഷണം ലഭിച്ചിട്ടില്ല. ക്രിസ്മസ് രാവിലെ രാജകുടുംബത്തോടൊപ്പം പള്ളിയില്‍ എത്തിയിരുന്നെങ്കിലും ഇവര്‍ അടുത്തുള്ള ആന്‍മര്‍ ഹാളിലാണ് തങ്ങിയത്. ബ്രിട്ടനില്‍ കുടുംബാംഗങ്ങളില്ലാത്ത മെഗാനോടുള്ള ആദരവ് വ്യക്തമാക്കുന്ന തീരുമാനമാകും ഇതെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ബക്കിംഗ്ഹാം പാലസ് തയ്യാറായിട്ടില്ല. മെഗാന്റെ പിതാവുമായി ബന്ധപ്പെട്ട് നടന്ന നാടകങ്ങളില്‍ നിന്നും വ്യത്യസ്തമായ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ഡോറിയ നേരത്തെ തന്നെ പ്രശംസ നേടിയിരുന്നു. 

സെപ്റ്റംബറില്‍ മകളുടെ കുക്ക്ബുക്ക് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ച് പുറത്തിറക്കുന്ന ചടങ്ങിലും ഡോറിയ പങ്കെടുത്തിരുന്നു. ഇതിന് പുറമെ മകളുടെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള പ്രത്യേക ക്ലാസുകളിലും ഡോറിയ പങ്കെടുക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.