CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 16 Seconds Ago
Breaking Now

ലിവിംഗ് വേജ് ഇന്നുമുതല്‍ മണിക്കൂറിന് 9 പൗണ്ട് ആയി ഉയരും; ആയിരക്കണക്കിന് സ്വകാര്യ ജോലിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ്; ബ്രിട്ടനില്‍ 4700 തൊഴില്‍ദാതാക്കള്‍ ആനുകൂല്യം കൈമാറും; 40 മണിക്കൂര്‍ ജോലി ചെയ്താല്‍ 500 പൗണ്ട്.

ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ജീവിക്കാന്‍ തൊഴില്‍ദാതാക്കളെ നിര്‍ബന്ധിക്കാനാണ് 2001-ല്‍ ലിവിംഗ് വേജിന് തുടക്കമിട്ടത്

ഇന്നുമുതല്‍ ലിവിംഗ് വേജ് മണിക്കൂറിന് 9 പൗണ്ട് വര്‍ദ്ധിക്കുന്നതോടെ ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവ്. 500 പൗണ്ട് വര്‍ദ്ധനവാണ് ഏകദേശം 180,000 ജോലിക്കാര്‍ക്ക് ലഭിക്കുന്നത്. ലണ്ടനില്‍ ലിവിംഗ് വേജ് വര്‍ദ്ധനവ് മണിക്കൂറിന് 10.55 പൗണ്ടാണ്. ജീവനക്കാര്‍ക്ക് ഈ വര്‍ദ്ധനവ് കൈമാറുമെന്ന് 4700 തൊഴില്‍ദാതാക്കളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നാഷണല്‍ ലിവിംഗ് വേജും, ഈ റേറ്റും തമ്മില്‍ വ്യത്യാസമുണ്ട്. ജീവിക്കാനുള്ള യഥാര്‍ത്ഥ ലിവിംഗ് വേതനമാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. ലണ്ടന് പുറത്ത് ലിവിംഗ് വേജ് 8.75 പൗണ്ടില്‍ നിന്നുമാണ് 9 പൗണ്ടായി വര്‍ദ്ധിക്കുന്നത്. ഇതുവഴി ആഴ്ചയില്‍ 40 മണിക്കൂറിലേറെ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷത്തില്‍ 500 പൗണ്ട് അധികം ലഭിക്കും. 

ഗൂഗിള്‍, ഐകിയ, നേഷന്‍വൈഡ്, ഓക്‌സ്ഫാം, ഹീത്രൂ എയര്‍പോര്‍ട്ട് എന്നിവര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ വര്‍ദ്ധനവ് നല്‍കാന്‍ തയ്യാറായിട്ടുണ്ട്. നിരവധി ഫുട്‌ബോള്‍ ക്ലബുകളും ഈ നിലപാട് സ്വീകരിക്കുന്നു. ലിവര്‍പൂള്‍, എവേര്‍ട്ടണ്‍ തുടങ്ങിയ ക്ലബുകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം ജീവിക്കാന്‍ പര്യാപ്തമല്ലെന്ന് ഉത്തരവാദിത്വപ്പെട്ട ബിസിനസ്സുകള്‍ അറിയാമെന്ന് ലിവിംഗ് വേജ് ഫൗണ്ടേഷനിലെ ടെസ് ലാനിംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ ലിവിംഗ് വേജ് റേറ്റ് വര്‍ദ്ധിക്കുന്നത് യുകെയിലെ ആയിരങ്ങള്‍ക്ക് ഗുണം ചെയ്യും. 

ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ജീവിക്കാന്‍ തൊഴില്‍ദാതാക്കളെ നിര്‍ബന്ധിക്കാനാണ് 2001-ല്‍ ലിവിംഗ് വേജിന് തുടക്കമിട്ടത്. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നാഷണല്‍ ലിവിംഗ് വേജ് 8.21 പൗണ്ടാണെന്നതാണ് വൈരുദ്ധ്യം. 




കൂടുതല്‍വാര്‍ത്തകള്‍.