Breaking Now

പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പ്പെടുത്തിയ ഡോക്ടര്‍ ഇന്ത്യയില്‍ സെലിബ്രിറ്റികളുടെ ഡോക്ടര്‍; വൈഷ്ണവി ലക്ഷ്മണെ വിടാതെ പിന്തുടര്‍ന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍

നയണ്‍വെല്‍സ് ആശുപത്രിയില്‍ വെച്ച് സി സെക്ഷന്‍ നടത്താന്‍ നില്‍ക്കാതെ സ്വാഭാവിക പ്രസവത്തിന് ശ്രമിക്കവെയാണ് കുട്ടിയുടെ തല വേര്‍പ്പെട്ടത്

പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പ്പെട്ട സംഭവത്തില്‍ കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞിട്ടും ഇന്ത്യന്‍ വംശജയായ ഡോ. വൈഷ്ണവി ലക്ഷ്മണിനെ വിടാതെ പിന്തുടര്‍ന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സൂപ്പര്‍താരങ്ങളുടെ ഡോക്ടറായി മാറിയ ഇവര്‍ ഇന്ത്യയിലേക്ക് പ്രാക്ടീസ് മാറ്റിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെലിബ്രിറ്റികളെയും, മോഡലുകളെയുമാണ് ഡോ. വൈഷ്ണവി ഇപ്പോള്‍ ചികിത്സിക്കുന്നതെന്നാണ് വിവരം. 

ഡണ്‍ഡിയിലെ ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രസവത്തിനിടെയാണ് ലോറ ഗലാസിയെന്ന യുവതിയുടെ കുഞ്ഞിന്റെ കഴുത്ത് വേര്‍പ്പെട്ട് പോയത്. നയണ്‍വെല്‍സ് ആശുപത്രിയില്‍ വെച്ച് സി സെക്ഷന്‍ നടത്താന്‍ നില്‍ക്കാതെ സ്വാഭാവിക പ്രസവത്തിന് ശ്രമിക്കവെയാണ് കുട്ടിയുടെ തല വേര്‍പ്പെട്ടത്. കാലില്‍ പിടിച്ച് വലിച്ചതോടെ തല വേര്‍പ്പെട്ട് അമ്മയുടെ ശരീരത്തില്‍ കുടുങ്ങുകയായിരുന്നു. 

തന്റെ മകന്റെ മരണത്തിന് പിന്നിലുള്ള ഡോക്ടര്‍ വിദേശത്ത് പുതിയ ജോലി നേടിയതില്‍ ലോറ രോഷം രേഖപ്പെടുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ കാര്യങ്ങള്‍ നടത്താന്‍ അനുവദിച്ചത് മുഖത്തിനേറ്റ അടിയാണെന്ന് ഇവര്‍ പറയുന്നു. ഡോ. വൈഷ്ണവി അവരുടെ ജോലിയുമായി മുന്നോട്ട് പോകുന്നു, എന്നാല്‍ തന്റെ ജീവിതം ഒരിക്കവും പഴയ പടിയല്ലെന്ന് ലോറ ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.