CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 13 Seconds Ago
Breaking Now

മലൈക അറോറ അര്‍ജ്ജുന്‍ വിവാഹം ഉടന്‍ ; സൂചന നല്‍കി കരണ്‍ ജോഹര്‍

കോഫി വിത്ത് കരണ്‍ ഏറെ ജനപ്രിയമായ ഒരു ചാറ്റ് ഷോയാണ്. ഒരു ജേണലിസ്റ്റും ചോദിക്കാത്ത ചോദ്യങ്ങള്‍ സെലിബ്രിറ്റികളോട് ചോദിക്കുകയും ഉത്തരം തേടുകയും ചെയ്യുന്നതാണ് കരണ്‍ ജോഹറിന്റെ ഷോയുടെ പ്രത്യേകത. ഒടുവിലായി കൈയില്‍ കാപ്പികപ്പും പിടിച്ച് ആ ചോദ്യം നേരിടേണ്ടി വന്നത് മലൈക അറോറയ്ക്കാണ്. അര്‍ബാസ് ഖാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ മലൈക പുതിയ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന ശക്തമായ സൂചനയാണ് ഷോയില്‍ കരണ്‍ നല്‍കിയത്. 

അര്‍ജ്ജുന്‍ കപൂറാണ് മലൈകയുടെ ഹൃദയം കവര്‍ന്ന ആ നായകന്‍. ഏറെ നാളായി ഇവര്‍ പ്രണയത്തിലുമാണ്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്ന് മാത്രം അവകാശപ്പെട്ടിരുന്ന ഇരുവരും പൊതുപരിപാടികളിലും ഒരുമിച്ച് എത്താന്‍ തുടങ്ങിയതോടെ അഭ്യൂഹങ്ങളും ശക്തമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അര്‍ജ്ജുനൊപ്പം കറങ്ങുന്ന മലൈകയുടെ വിവരങ്ങളാണ് ഗോസിപ്പ് കോളങ്ങള്‍ കീഴടക്കുന്നത്. ഇതിനിടെയാണ് ഷോയില്‍ അതിഥിയായി എത്തിയ മലൈക ഉടന്‍ തന്നെ വിവാഹവേദിയിലേക്ക് കൈപിടിച്ച് നടക്കുമെന്ന് കരണ്‍ സൂചന നല്‍കിയത്. 

ആമിര്‍ ഖാനൊപ്പമുള്ള എപ്പിസോഡിലാണ് മലൈക സ്‌പെഷ്യല്‍ അതിഥിയായി എത്തിയത്, ആമിറിനും കരണിനുമൊപ്പം വേദിയില്‍ ഒരു റാംപ് നടത്തം പൂര്‍ത്തിയാക്കവെയാണ് കരണ്‍ വെടിപൊട്ടിച്ചത്. അടുത്ത് തന്നെ ഈ നടത്തം വിവാഹ വേദിയിലേക്ക് ആകുമെന്ന് കരണ്‍ പറഞ്ഞു. ഇത് തുടര്‍ന്ന് സംസാരിക്കാന്‍ മലൈക അനുവദിച്ചില്ല. ആ സംസാരം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാന്‍ മലൈക ആവശ്യപ്പെടുകയായിരുന്നു. ഇതാദ്യമായല്ല അര്‍ജ്ജുനുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച് 43-കാരിയെ കരണ്‍ വെള്ളംകുടിപ്പിക്കുന്നത്. 

അടുത്തിടെ 43-ാം പിറന്നാള്‍ ആഘോഷിച്ച മലൈക ആര്‍ക്കൊപ്പമാണ് ആ ദിവസം പങ്കുവെച്ചതെന്നായിരുന്നു കരണ്‍ ഇന്ത്യ ഗോട്ട് ടാലന്റ് ഷോയില്‍ ചോദിച്ചത്. അത് ചോദ്യമായി തന്നെ ഇരിക്കട്ടെയെന്ന് താരം മറുപടിയും നല്‍കി. ഏതാനും ദിവസത്തിന് ശേഷമാണ് മിലാന്‍ എയര്‍പോര്‍ട്ടില്‍ അര്‍ജ്ജുന്‍ കപൂറിനൊപ്പം കറങ്ങുന്ന മലൈകയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എത്തുന്നത്. ബോണി കപൂറിന്റെ കുടുംബം ഒരു വമ്പന്‍ വിവാഹത്തിന് ഒരുങ്ങുകയാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.