CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 53 Seconds Ago
Breaking Now

വരിക്കാശ്ശേരി മനയില്‍ പ്രേതം; പിടികൂടാന്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എത്തുന്നു ഒരു രണ്ടാം വരവിന്; പ്രേതം 2 ട്രെയിലര്‍

ലാലേട്ടന്റെ മീശപിരിയന്‍ ചിത്രങ്ങളിലെ ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യമാണ് എന്നും വരിക്കാശ്ശേരി മനയ്ക്കുള്ളത്. എന്നാല്‍ വ്യത്യസ്തത തേടുന്ന രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ട് വരിക്കാശ്ശേരിയില്‍ എത്തുന്നത് പ്രേതത്തെ തിരഞ്ഞാണ്. പ്രേതം ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായതിന് ശേഷമാണ് ഇരുവരും പ്രേതം 2-വുമായി എത്തുന്നത്. മെന്റലിസ്റ്റ് ജോണ്‍ ബോസ്‌കോ വരിക്കാശ്ശേരി മനയില്‍ ഗതികിട്ടാതെ അലയുന്ന ആ പ്രേതത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

ഇക്കുറി കിസ്മസിനാണ് പ്രേതം 2 എത്തുന്നത്. മെന്റലിസ്റ്റ് ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച പണിയാണ് വരിക്കാശ്ശേരിയില്‍ കാത്തിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗ്ഗീസ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യത്തെ പ്രേതത്തില്‍ കഥ ഉരുത്തിരിഞ്ഞത്. ഇക്കുറി ആ റോള്‍ പുതിയൊരു സൗഹൃക്കൂട്ടം ഏറ്റെടുക്കുന്നു. സാനിയ അയ്യപ്പന്‍, ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ത്ഥ് ശിവ, ദുര്‍ഗ്ഗ കൃഷ്ണ എന്നിവരാണ് ആ കൂട്ടുകെട്ട്. 

രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയായ ഡ്രീംസ് & ബിയോണ്ട്‌സാണ് പ്രേതം 2-വും ഒരുക്കുന്നത്. മെന്റലിസ്റ്റായി മാറിയ ജയസൂര്യ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ പിടിച്ചിരുത്തുന്ന പ്രകടനമാണ് ആദ്യ ഭാഗത്ത് കാഴ്ചവെച്ചത്. രണ്ടാം ഭാഗത്തില്‍ ഡോണ്‍ ബോസ്‌കോയും അദ്ദേഹം അന്വേഷിക്കുന്ന പ്രേതവും അടിപൊളിയാക്കുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആകാംക്ഷ നിറയ്ക്കാന്‍ ട്രെയിലറിന് സാധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പുണ്യാളന്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.