CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 17 Seconds Ago
Breaking Now

പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഃഖിച്ച് ഇരിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ സര്‍ക്കാരിന്റെ 'മരണ ടാക്‌സ്'; പ്രൊബൈറ്റ് ചെലവുകള്‍ 215 പൗണ്ട് വര്‍ദ്ധിച്ച് 6000 പൗണ്ട് വരെയാകുമെന്ന് മുന്നറിയിപ്പ്

മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ സമ്പത്തില്‍ കൈവെയ്ക്കാന്‍ കുടുംബങ്ങള്‍ പ്രൊബേറ്റിന് അപേക്ഷിക്കണം

കുടുംബത്തില്‍ ഒരാള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാല്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് പെട്ടെന്നൊരു ശൂന്യത അനുഭവപ്പെടും. ആ ശൂന്യതയുമായി പൊരുത്തപ്പെടാന്‍ ഏതാനും ദിവസങ്ങളോ, ചിലപ്പോള്‍ മാസങ്ങളോ, വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം. കണ്‍മുന്നില്‍ ജീവനറ്റ് മൃതശരീരമായി മാറിയ പ്രിയപ്പെട്ടവരെ ഓര്‍ത്ത് ഇരിക്കുമ്പോള്‍ ടാക്‌സ് അടയ്ക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കാരിനെക്കുറിച്ച് എന്ത് പറയാന്‍ കഴിയും! സ്റ്റെല്‍ത്ത് ഡെത്ത് ടാക്‌സിന് കീഴിലാണ് കുടുംബങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് 6000 പൗണ്ട് വരെ ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

മരിച്ചയാളുടെ എസ്റ്റേറ്റില്‍ നിയമപരമായി നിയന്ത്രണം നല്‍കുന്നതിന് ഈടാക്കുന്ന പ്രൊബേറ്റ് ചെലവുകളാണ് അടുത്ത ഏപ്രില്‍ മുതല്‍ കുതിച്ചുയരുക. നിലവിലെ 215 പൗണ്ടിന് പകരം കൂടുതല്‍ ഉയര്‍ന്ന തുക നല്‍കാന്‍ നിര്‍ബന്ധിതമാകുന്നത് 280,000 കുടുംബങ്ങളാണ്. ഇവരില്‍ 56000 പേര്‍ക്ക് 2500 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെയുള്ള ബില്‍ നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീസ് വര്‍ദ്ധിപ്പിക്കുന്നത് വഴി നീതിന്യായ മന്ത്രാലയം പ്രതിവര്‍ഷം 185 മില്ല്യണ്‍ പൗണ്ടാണ് അധികമായി പ്രതീക്ഷിക്കുന്നത്. 2022-23 വരെ ഈ പിരിവ് തുടരും. 

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം രഹസ്യമായി ടാക്‌സ് ഏര്‍പ്പെടുത്താനുള്ള മന്ത്രിമാരുടെ നീക്കത്തിനെതിരെ ചാരിറ്റികളും, ലീഗല്‍ സംഘങ്ങളും, പ്രചാരകരും രംഗത്തെത്തി. നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാന്‍ പര്യാപ്തമായ ശൂന്യാകാശത്ത് നിന്നുമുള്ള ടാക്‌സാണിതെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ച ചാന്‍സലറിന് റോഡിലെ കുഴികള്‍ മുതല്‍ പൊതു കക്കൂസിന് വരെ പണം ചെലവാക്കാന്‍ ഉണ്ടായിട്ടും ഈ ആഴ്ച ദുഃഖിതരായ കുടുംബങ്ങള്‍ക്ക് മേല്‍ പുതിയ ടാക്‌സ് ഏര്‍പ്പെടുത്തുകയാണെന്ന് മുന്‍ പെന്‍ഷന്‍സ് മന്ത്രി സ്റ്റീവ് വെബ് വിമര്‍ശിച്ചു. 

മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ സമ്പത്തില്‍ കൈവെയ്ക്കാന്‍ കുടുംബങ്ങള്‍ പ്രൊബേറ്റിന് അപേക്ഷിക്കണം. 215 പൗണ്ട് നിശ്ചിത ഫീസ് അല്ലെങ്കില്‍ സോളിസിറ്ററെ ഉപയോഗിക്കാന്‍ 155 പൗണ്ടാണ് വേണ്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.