CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 52 Seconds Ago
Breaking Now

നഴ്‌സുമാരെ ആവശ്യമുണ്ട്; മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ചിറങ്ങുമ്പോള്‍ ഇംഗ്ലണ്ടില്‍ 51,000 നഴ്‌സുമാരുടെ എണ്ണക്കുറവ് അനുഭവപ്പെടും; എന്‍എച്ച്എസിനെ കാത്തിരിക്കുന്നത് കനത്ത സമ്മര്‍ദം; ഇന്ത്യക്കാര്‍ക്ക് അവസരം?

നഴ്‌സുമാരെ നഷ്ടപ്പെടുന്നതാണ് എന്‍എച്ച്എസിന് വലിയ വിനയാകുക

ബ്രക്‌സിറ്റ് എന്‍എച്ച്എസില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കിലും നഴ്‌സുമാരുടെ എണ്ണം കുറയുമെന്ന കാര്യം തര്‍ക്കമില്ലാത്ത വസ്തുതയായി മാറിക്കഴിഞ്ഞു. അടുത്ത മാര്‍ച്ച് മാസത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങുമ്പോള്‍ ഇംഗ്ലണ്ടില്‍ 51,000 നഴ്‌സുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന് മോശം വാര്‍ത്തയാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള നഴ്‌സുമാര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്. 

നിലവില്‍ നഴ്‌സുമാരുടെ ഒഴിവ് 41,722 ആണെങ്കിലും 2021-ഓടെ ഇത് പതിനായിരം എണ്ണം വര്‍ദ്ധിക്കുമെന്നാണ് 36 ഹെല്‍ത്ത് & കെയര്‍ ചാരിറ്റികളുടെ കാവെന്‍ഡിഷ് കൂട്ടായ്മ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍എച്ച്എസിലെ യൂറോപ്യന്‍ പൗരന്‍മാരുടെ റോളിനൊപ്പം ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ മേഖലയിലെ ജീവനക്കാരുടെ സംഭാവനയെക്കുറിച്ചാണ് റിപ്പോര്‍ട്ട് പഠിച്ചത്. യൂറോപ്യന്‍ ജീവനക്കാരെ നഷ്ടപ്പെടുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ രോഗികളുടെ കാത്തിരിപ്പ് വര്‍ദ്ധിക്കുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് & സോഷ്യല്‍ റിസേര്‍ച്ച് മുന്നറിയിപ്പ് നല്‍കി. 

നഴ്‌സുമാരെ നഷ്ടപ്പെടുന്നതാണ് എന്‍എച്ച്എസിന് വലിയ വിനയാകുക. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ഇയുവുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നവര്‍ ഗുരുതരമായി പരിഗണിക്കണമെന്നുമാണ് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡാന്നി മോര്‍ട്ടിമര്‍ ആവശ്യപ്പെടുന്നത്. സങ്കീര്‍ണ്ണത കുറഞ്ഞ ഇമിഗ്രേഷന്‍ പ്രൊസസ് വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

ബ്രക്‌സിറ്റില്‍ കരാര്‍ ആയില്ലെങ്കിലും ഇയു പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് പ്രോഗ്രാം നല്‍കാന്‍ ഹോം ഓഫീസ് ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ പങ്ക് അമൂല്യമാണെന്ന് ആരോഗ്യവകുപ്പ് വക്താവ് സമ്മതിച്ചു. എന്നാല്‍ ഇയുവില്‍ നിന്നുമുള്ള നഴ്‌സുമാര്‍ യുകെയിലെ അവസരം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.