CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 18 Seconds Ago
Breaking Now

ഇനി ഏത് കാലത്ത് രാജാവാകാനാ? രാജ്ഞി മരിക്കാനായി കാത്തിരിക്കുന്ന ചാള്‍സ് രാജകുമാരന്‍ 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നു

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ബിരുദം നേടിയ ആദ്യ രാജകുടുംബാംഗം കൂടിയാണ് ചാള്‍സ്

അമ്മ മരിക്കാനായി കാത്തിരിക്കേണ്ടി വരുന്ന ഒരു മകന്‍. ലോകത്തില്‍ ഇതുപോലെ അവസ്ഥ നേരിടേണ്ടി വരുന്നവര്‍ അധികം കാണില്ല. എലിസബത്ത് രാജ്ഞിയുടെ മരണശേഷമാണ് രാജാവിന്റെ കസേരയിലെത്താന്‍ കഴിയൂവെന്നതാണ് ചാള്‍സ് രാജകുമാരനെ ഈ അവസ്ഥയില്‍ എത്തിച്ചത്. അടുത്ത ആഴ്ച 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന രാജകുമാരന്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടി വന്ന രാജകുമാരനെന്ന ഖ്യാതിയും  സ്വന്തമാക്കിയിട്ടുണ്ട്. 

നല്ല ചിന്താഗതിയും, പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നിറവേറ്റാനുള്ള ദൗത്യം ഏറ്റെടുത്തതാണ് പൊതുജനങ്ങളില്‍ നിന്നും ചാള്‍സ് രാജകുമാരന് പിന്തുണ ലഭിക്കാനുള്ള കാരണങ്ങള്‍. എന്നാല്‍ ആദ്യ ഭാര്യയായ ഡയാന രാജകുമാരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നു. കോണ്‍വാള്‍ ഡച്ചസായി മാറിയ രണ്ടാം ഭാര്യ കാമില്ലയും ഇത്തരമൊരു കറുത്ത ഏടാണ്. 

പരമ്പരാഗത രീതികള്‍ വിട്ടൊരു കാര്യം ചെയ്യുന്നതിനാലാണ് വിവാദ നായകനായി മുദ്രകുത്തപ്പെടുന്നതെന്ന് ചാള്‍സ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തനിക്ക് നേരിടാനും, പോരാടാനും മറ്റ് നിരവധി കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ചാള്‍സിന് നാല് വയസ്സുള്ളപ്പോഴാണ് മുത്തശ്ശന്‍ ജോര്‍ജ്ജ് ആറാമന്‍ മരിക്കുന്നതും 25-ാം വയസ്സില്‍ അമ്മ രാജഭരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നതും. 

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ബിരുദം നേടിയ ആദ്യ രാജകുടുംബാംഗം കൂടിയാണ് ചാള്‍സ്. പക്ഷെ രാജകസേരയില്‍ ചാള്‍സ് മോശമാക്കുമെന്നാണ് വിമര്‍ശകരുടെ പക്ഷം. ആഡംബരവും, സ്വന്തം കാര്യം നോക്കി നടക്കുന്നതുമെല്ലാം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പക്ഷെ എല്ലാത്തിനും മുകളില്‍ രാജ്ഞി സ്ഥാനം ഒഴിഞ്ഞുനല്‍കണമെന്നതാണ് ചാള്‍സിന് മുന്നിലെ പ്രധാന കടമ്പ. 




കൂടുതല്‍വാര്‍ത്തകള്‍.