CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 45 Seconds Ago
Breaking Now

പാവക്കുട്ടിയെന്ന് കരുതി മീന്‍പിടുത്തക്കാരന്‍ കടലില്‍ നിന്നും പൊക്കിയെടുത്തത് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ

18 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ജീവനാണ് രക്ഷപ്പെടുത്തിയത്.

കടലിലൂടെ ഒഴുകി നടക്കുന്ന ഒരു പാവക്കുട്ടി എന്ന് ധരിച്ച് തിരിഞ്ഞ് നോക്കാതെ ആ മീന്‍പിടുത്തക്കാരന്‍ പോയിരുന്നെങ്കിലും ഇന്ന് ഈ വാര്‍ത്ത മറ്റൊരു തരത്തില്‍ ആകുമായിരുന്നു. പക്ഷെ ന്യൂസിലാന്‍ഡുകാരനായ ഗസ് ഹട്ടിന് ആ സമയത്ത് പാവക്കുട്ടിയെ ഒന്ന് എടുത്ത് നോക്കണമെന്ന് തോന്നി. ആ തോന്നല്‍ 18 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ജീവനാണ് രക്ഷപ്പെടുത്തിയത്. 

രാവിലെ 7.15ഓടെ തന്റെ വല പരിശോധിക്കുകയായിരുന്നു ഗസ്. അപ്പോഴാണ് ഒരു കൈ ഉയര്‍ന്ന് നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. പാവയെന്ന് ധരിച്ച് തന്നെയാണ് താന്‍ വെള്ളത്തില്‍ ഇറങ്ങിച്ചെന്നതെന്ന് ഇദ്ദേഹം പറയുന്നു. വെള്ളത്തില്‍ തലമുടി പരന്ന് നിന്നിരുന്നു. പക്ഷെ കൈയില്‍ പിടിച്ച് പൊക്കിയെടുക്കുമ്പോള്‍ ജീവനുള്ള മനുഷ്യക്കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞ് ദൈവത്തെ വിളിച്ച് പോയെന്നും ഗസ് പറഞ്ഞു. 

നോര്‍ത്ത് ഐലന്‍ഡിലെ മറ്റാറ്റ ബീച്ചില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതാണ് കുഞ്ഞ് മാലാഷി റീവ്. ബീച്ചില്‍ ക്യാംപ് ചെയ്തിരുന്ന രക്ഷിതാക്കള്‍ ഉറങ്ങവെയാണ് കുഞ്ഞ് കടലില്‍ എത്തിയത്. മീന്‍പിടിക്കാന്‍ ഇറങ്ങിയത് കൊണ്ട് മാത്രം രക്ഷപ്പെട്ട കുഞ്ഞിനെ കരയില്‍ എത്തിക്കുമ്പോഴും മാതാപിതാക്കള്‍ ഇതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു. 

ഇവരെ വിളിച്ചുണര്‍ത്തി കാര്യം പറയുമ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കടലില്‍ വീണിട്ട് ഒരു മിനിറ്റ് പോലും ആയിക്കാണില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടതും. സ്ഥലത്തെത്തിയ പോലീസ് ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.