CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 52 Seconds Ago
Breaking Now

അടിച്ചുഫിറ്റായി കാണിച്ചുകൂട്ടിയ അക്രമം ഞെട്ടിക്കുന്നത് ; ഇന്ധനം തുറന്നുവിട്ട് ബൈക്കുകള്‍ക്കും കാറുകള്‍ക്കും തീകൊളുത്തി; ചാമ്പലായത് 18 വാഹനങ്ങള്‍

സൗത്ത് ദില്ലിയിലെ മാദംഗിറില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കാണ് മദ്യപാനി തീകൊളുത്തിയത്.

മദ്യപാനികള്‍ ഒപ്പിച്ചുവെയ്ക്കുന്ന കുഴപ്പങ്ങള്‍ പലപ്പോഴും അവര്‍ തിരിച്ചറിയാറില്ല. ചുരുങ്ങിയത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ചെയ്യുന്ന കാര്യങ്ങള്‍ പിറ്റേന്ന് സ്വബോധം വരുമ്പോഴാണ് ഓര്‍മ്മിക്കുക. ഇതിന്റെ വിഷമം തീര്‍ക്കാന്‍ പിറ്റേന്നും ഒരു കുപ്പി വാങ്ങി വീണ്ടും ഫിറ്റായെന്നും ഇരിക്കും. എന്തായാലും അത്തരം ഒരു മദ്യപാനി ഒപ്പിച്ചുവെച്ച പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ദില്ലിയെ ഞെട്ടിച്ചിരിക്കുന്നത്. മദ്യപിച്ച് പൂസായ ഒരാള്‍ നടത്തിയ അതിക്രമത്തില്‍ 18 വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. 

സൗത്ത് ദില്ലിയിലെ മാദംഗിറില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കാണ് മദ്യപാനി തീകൊളുത്തിയത്. 18 വാഹനങ്ങളാണ് ഇത്തരത്തില്‍ ചാമ്പലായത്. ബൈക്കുകളുടെ ഇന്ധന പൈപ്പ് തുറന്നുവിട്ട ശേഷം തീകൊടുക്കുന്ന ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടാങ്കില്‍ നിന്നും പുറത്തേക്ക് പെട്രോള്‍ ഒഴുകുന്നതോടെ കൈയിലുള്ള തീപ്പെട്ടി കത്തിച്ച് ഇതിന് തിരികൊളുത്തി രസിക്കുകയായിരുന്നു ഇയാള്‍. 

ആറ് ബൈക്കുകള്‍ക്കാണ് ഈ രീതിയില്‍ തീകൊടുത്തത്. പെട്രോളിന്റെ സഹായത്തോടെ തീ ആളിപ്പടര്‍ന്നതോടെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലേക്കും തീപിടിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമി ഇവിടെ നിന്നും മുങ്ങി. തീപിടിച്ച 18 വാഹനങ്ങളില്‍ എട്ട് ഇരുചക്രവാഹനങ്ങളും, രണ്ട് കാറുകളും പൂര്‍ണ്ണമായി കത്തി ചാമ്പലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറ് ബൈക്കുകളും, രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു. മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുവെച്ച തമാശയാണ് നിരവധി ആളുകളുടെ സമ്പാദ്യം ഇല്ലാതാക്കിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.