CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes Ago
Breaking Now

70-കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; നെക്ലേസിനൊപ്പം ഭര്‍ത്താവിന്റെ ചിതാഭസ്മവും അടിച്ചുമാറ്റി ; 22 കാരനായ യുവാവിന് തടവു ജീവിതം

ഡിഎന്‍എ തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. ബ്രിസ്റ്റോളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

വീടില്ലാതെ തെരുവില്‍ കഴിയുന്ന ഒരാള്‍ 70-കളില്‍ പ്രായമുള്ള വിധവയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇവരുടെ നെക്ലേസിന് പുറമെ ഭര്‍ത്താവിന്റെ ചിതാഭസ്മവും അക്രമി മോഷ്ടിച്ചു. 22-കാരനായ ഡാനിയല്‍ സ്റ്റിപ്പാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങള്‍ നടത്തിയത്. ബ്രിട്ടനിലെ ഡിവോണിലുള്ള സ്ത്രീയുടെ വീട്ടിലെത്തിയാണ് ലൈംഗിക പീഡനം നടത്തിയത്. 

ചിതാഭസ്മം കൊണ്ടുപോകരുതെന്ന് വൃദ്ധ കേണപേക്ഷിച്ചെങ്കിലും സ്റ്റിപ് ഇതും കൈക്കലാക്കി. അന്വേഷണത്തിനിടെ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഇത് മാത്രം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 2018 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്വന്തം വീട്ടില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അക്രമം. ഡിഎന്‍എ തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. ബ്രിസ്റ്റോളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതേ പ്രദേശത്തുള്ള മറ്റൊരു സ്ത്രീയെയും ജനുവരിയില്‍ ഇയാള്‍ അക്രമിച്ചിരുന്നു. 

പെയിംഗ്ടണില്‍ 20-കളില്‍ പ്രായമുള്ള യുവതിയെയാണ് ഇയാള്‍ പിന്നില്‍ നിന്നും കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെയാണ് അക്രമി സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടത്. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് സ്റ്റിപ്പിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. 2017 സെപ്റ്റംബറിലും 20-കളില്‍ പ്രായമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും, കവര്‍ച്ച നടത്തിയതിനും കുറ്റം ചാര്‍ത്തപ്പെട്ട വ്യക്തിയാണ് ഈ കേസിലും പ്രതിയായത്. 

കേംബ്രിഡ്ജ്ഷയറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ച ശേഷം പണം കൈക്കലാക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനകളാണ് ഇയാളിലേക്ക് അന്വേഷകരെ എത്തിച്ചത്. സ്ഥിരമായ മേല്‍വിലാസം ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് താന്‍ ഒരു അപകടമാണെന്ന് ഇയാള്‍ തെളിയിച്ചതായി പോലീസ് കോടതിയില്‍ വ്യക്തമാക്കി. സ്റ്റിപ്പിനെ സ്ഥിരമായി ആശുപത്രിയില്‍ തടവില്‍ പാര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.