CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 57 Seconds Ago
Breaking Now

പിഎന്‍ബി തട്ടിപ്പ് ;ദുബായിലുള്ള നിരവ് മോദിയുടെ 56 കോടിയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സ്വത്തുവകകള്‍ ഇഡി പിടിച്ചെടുക്കുന്നത്.

നാടുവിട്ട വജ്രവ്യാപാരി നിരവ് മോദിയുടെ ദുബായിലുള്ള 56 കോടിയിലേറെ രൂപയുടെ 11 പ്രോപ്പര്‍ട്ടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇത്. പിടിച്ചെടുത്ത സ്വത്തുക്കള്‍ നിരവിന്റെയും, ഇയാളുടെ ഗ്രൂപ്പ് കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് എഫ്ഇസഡ്ഇയുടെയും പേരിലുള്ളതാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി അറിയിച്ചു. 7.79 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ളവയാണ് ഈ വസ്തുക്കള്‍. 

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സ്വത്തുവകകള്‍ ഇഡി പിടിച്ചെടുക്കുന്നത്. കഴിഞ്ഞ മാസം നിരവ് മോദിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 637 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു. ഇവയില്‍ ന്യൂയോര്‍ക്കിലെ സുപ്രധാന ലൊക്കേഷനായ സെന്‍ഡ്രല്‍ പാര്‍ക്കിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടും. പിടിച്ചെടുത്ത വസ്തുക്കള്‍ നിയപരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജുഡീഷ്യല്‍ അപേക്ഷകള്‍ മുംബൈ കോടതി ഉടന്‍ പുറത്തിറക്കും. ഇത് ലഭിച്ചാല്‍ ഇന്ത്യക്ക് പ്രതികളുടെ വിദേശ നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ സാധിക്കും. 

ക്രിമിനല്‍ നടപടികളുമായി ബന്ധപ്പെട്ട ആഗോള സഹകരണമാണ് ഇതിന് സഹായിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകള്‍ നടത്തിയ നിരവ് മോദി പിന്നീട് രാജ്യം വിടുകയായിരുന്നു. ഈ വര്‍ഷം പുറത്തുവന്ന തട്ടിപ്പിനെത്തുടര്‍ന്ന് ഇന്റര്‍പോള്‍ നിരവിനെതിരെ സേര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചു. ഒടുവിലായി യുകെയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ ഇവിടെ നിന്നും നാടുകടത്തി കിട്ടാനുള്ള നീക്കങ്ങളിലാണ് ഇന്ത്യ. 

ഇതുവരെ നിരവ് മോദിയുടെയും കുടുംബത്തിന്റെ 700 കോടിയുടെ വസ്തുവകകളാണ് ഇഡി പിടിച്ചെടുത്തിട്ടുള്ളത്. വിദേശത്തുള്ള വ്യാജ കമ്പനികളുടെ പേരിലേക്ക് രാജ്യത്തെ ബാങ്കിനെ പറ്റിച്ച് 6400 കോടി കൈക്കലാക്കിയെന്നാണ് കേസ്. ബാങ്കിലെ ഏതാനും ജീവനക്കാരുടെ സഹായത്തോടെ ഏകദേശം 13000 കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പിടിക്കപ്പെട്ടത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.