Breaking Now

വിക്രമിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന കദരംകൊണ്ടന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. വിക്രത്തിന്റെ ലുക്കില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സൂചന.

അന്ധനായ ഒരാളുടെ വീട്ടില്‍ എത്തിപ്പെടുന്ന കൊള്ളസംഘവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഡോണ്ട് ബ്രീത്. ഏറെ നിരൂപക പ്രശംസനേടിയ ചിത്രം മികച്ച ഹൊറര്‍ ത്രില്ലറാണ്.

രാജ്കമല്‍ ഫിലിംസിന്റെ 45ാമത് ചിത്രമായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.