CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 21 Seconds Ago
Breaking Now

ബ്രിട്ടീഷ് സായുധ സേനയില്‍ ഇന്ത്യക്കാര്‍ക്കും ഇനി ജോലി ചെയ്യാം ; കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവസരം നല്‍കുന്ന രീതിയില്‍ നിയമ പരിഷ്‌കാരം

ബ്രിട്ടീഷ് സായുധ സേനകളിലായി 822 പേരുടെ കുറവുണ്ടെന്ന് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രിട്ടനില്‍ സൈന്യത്തില്‍ ചേരുന്നതിന് അവിടെ താമസക്കാരായിരിക്കണമെന്ന നിബന്ധന നീക്കിയതോടെ ഇന്ത്യക്കാര്‍ക്ക് അവസരം. അഞ്ചുവര്‍ഷം ബ്രിട്ടനില്‍ ജീവിച്ചിരിക്കണമെന്നതായിരുന്നു നേരത്തെയുള്ള അവസ്ഥ. ഇന്ത്യയടക്കമുള്ള ഏത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് സൈന്യത്തിലേക്ക് നേരിട്ട് അപേക്ഷിക്കാമെന്നതാണ് പുതിയ ഭേദഗതി.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 200 പേരെ ഒരു വര്‍ഷം സൈന്യത്തില്‍ നിയമിക്കാമെന്ന വ്യവസ്ഥ 2016 ല്‍ ബ്രിട്ടന്‍ കൊണ്ടുവന്നിരുന്നു. ഈ പരിധിയും പുതിയ തീരുമാനത്തോടെ ഇല്ലാതായി. ആള്‍ക്ഷാമം പരിഹരിക്കാനാണ് പുതിയ നീക്കം.

ബ്രിട്ടീഷ് സായുധ സേനകളിലായി 822 പേരുടെ കുറവുണ്ടെന്ന് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകളെ റിക്രൂട്ട് ചെയ്യാനുള്ള ആലോചനയ്ക്ക് പുറമേയാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടെ സൈനീകരുടെ എണ്ണം വര്‍ദ്ധിക്കും.

കരസേനയിലേക്ക് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ 2019 ആദ്യം ക്ഷണിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ ഓരോ വര്‍ഷവും 1350 പേരെയെങ്കിലും സൈന്യത്തില്‍ എടുക്കാനാവുമെന്നും പ്രതിരോധ മന്ത്രാലയ അധികൃതര്‍ കരുതുന്നു. വ്യോമ, നാവിക സേനകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. കോമണ്‍വെല്‍ത്തില്‍ ഉള്‍പ്പെടുന്ന 54 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാകും അപേക്ഷിക്കാന്‍ അവസരം. ഇന്ത്യക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ തുറന്നുകിട്ടുന്നതാണ് പുതിയ നീക്കം.




കൂടുതല്‍വാര്‍ത്തകള്‍.