CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 50 Seconds Ago
Breaking Now

ഞങ്ങള്‍ സ്ത്രീകള്‍ തുറന്ന് സംസാരിക്കുമെന്ന് അവര്‍ ഭയക്കുന്നു: പാര്‍വ്വതി

കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് കൊണ്ട് താന്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി താരം

മലയാള സിനിമയില്‍ സമ്മര്‍ദം ചെലുത്തുന്ന സംഘമായി ഡബ്യുസിസി മാറിക്കഴിഞ്ഞെന്ന് നടി പാര്‍വ്വതി. സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകൃതമായി ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ഈ തിരിച്ചിറിവെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ സ്ത്രീകള്‍ ഇനിയും തുറന്ന് സംസാരിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. 

ബോളിവുഡില്‍ മീടൂ പ്രശ്‌നങ്ങള്‍ നേരിടാത്തവരാണ് ഒരുപക്ഷെ നിശബ്ദത പുലര്‍ത്തുന്നത്. മുന്‍നിര നടിമാരൊന്നും ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. പത്രസമ്മേളനങ്ങളില്‍ മീടൂ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. എന്നാല്‍ ഇത് സ്വന്തം കാര്യം മാത്രമല്ലെന്ന് മനസ്സിലാക്കുകയാണ് ഈ സ്ത്രീകള്‍ ചെയ്യേണ്ടത്. എല്ലാ വേദിയിലും ഇതേക്കുറിച്ച് സംസാരിക്കാനല്ല പിന്തുണ നല്‍കണമെന്നാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. 

കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് കൊണ്ട് താന്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി താരം വെളിപ്പെടുത്തി. 'എനിക്കൊപ്പം അധികം നിന്നാല്‍ സിനിമയില്‍ എന്റെ ചുറ്റും കൂടുന്നവരുടെ അവസരം നഷ്ടമാകുമെന്ന ആശങ്കയുണ്ട്. ദിവസവും ഭീഷണിയപം, ട്രോളും, നാണംകെടുത്തലും നേരിട്ടാല്‍ ഭയം സ്വാഭാവികമാണ്. ഒരുപക്ഷെ കരിയര്‍ അടുത്ത് തന്നെ അവസാനിച്ചാലും ശബ്ദം ഉയര്‍ത്താന്‍ തന്നെയാണ് ലക്ഷ്യം. ഞങ്ങള്‍ ചെയ്യുന്നത് മറ്റ് സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല', പാര്‍വ്വതി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.