CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 16 Seconds Ago
Breaking Now

ഭൂമിക്ക് എത്ര ചന്ദ്രന്‍മാരുണ്ട്; മൂന്നെണ്ണമെന്ന് സ്ഥിരീകരിച്ച് ശാസ്ത്രലോകം

കഴിഞ്ഞ 50 വര്‍ഷക്കാലമായി സജീവ ചര്‍ച്ചയിലുള്ള കാര്യമാണ് ഈ വിഷയം.

ഭൂമിക്ക് എത്ര ചന്ദ്രന്‍മാരുണ്ട്? ഇതെന്ത് ചോദ്യം ദിവസവും രാത്രിയാകുമ്പോള്‍ കറങ്ങിത്തിരിഞ്ഞെത്തുന്ന ഒരു ചന്ദ്രന്‍ മാത്രമല്ലേയുള്ളൂ എന്നാകും മനസ്സില്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭൂമിക്ക് ചന്ദ്രഗ്രഹങ്ങളുണ്ടെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷക്കാലമായി സജീവ ചര്‍ച്ചയിലുള്ള കാര്യമാണ് ഈ വിഷയം. 

ഹംഗേറിയന്‍ ജ്യോതിശാസ്ത്രജ്ഞരും, ഫിസിസിസ്റ്റുകളുമാണ് ഇതിന് ശക്തിയേകുന്ന തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് നാഷണല്‍ ജോഗ്രാഫിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. നമ്മുടെ ചന്ദ്രന് രണ്ട് കൂട്ടുകാര്‍ കൂടിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പുതിയ ചന്ദ്രന്‍മാര്‍ പൂര്‍ണ്ണമായും പൊടിപടലങ്ങള്‍ കൊണ്ടുള്ളവയാണ്. 

1961ലാണ് പൊടിപടലങ്ങളുടെ ചന്ദ്രനുണ്ടെന്ന് പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ കാസിമിയെസ് കോര്‍ഡിലോവ്‌സ്‌കി കണ്ടെത്തുന്നത്. ഭൂമിയുടെ ഒന്‍പത് ഇരട്ടി വലുപ്പത്തിലാണ് ഇവ പടര്‍ന്നുനില്‍ക്കുന്നത്. ഈ പൊടിപടലങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോഴാണ് ചെറുതായി തിളങ്ങുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.