CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 55 Seconds Ago
Breaking Now

കടക്കൂ പുറത്ത്; ഇംഗ്ലീഷുകാരെയും ഓസ്‌ട്രേലിയക്കാരെയും ആരാധിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുത്; വിവാദത്തില്‍ പെട്ട് വിരാട്

ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ ആരാധിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കോലി പറയുന്നത്.

ഇന്ത്യന്‍ താരങ്ങളെ മാനിക്കാത്ത ആരാധകര്‍ രാജ്യം വിട്ട് പോകണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ ആരാധിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കോലി പറയുന്നത്. താരം അടുത്തിടെ പുറത്തിറക്കിയ ആപ്പ് വഴിയുള്ള ട്വീറ്റും, ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങള്‍ വായിച്ച് മറുപടി നല്‍കവെയാണ് കോലി ഈ അഭിപ്രായം പറഞ്ഞത്. 

വീഡിയോ പ്രചരിച്ചതോടെ ക്യാപ്റ്റന്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. കോലിയും, മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെയും കഴിവിനെക്കുറിച്ച് അമിതപ്രാധാന്യം നല്‍കുന്നതായും, ഓസ്‌ട്രേലിയന്‍-ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെയുമാണ് താന്‍ ആരാധിക്കുന്നതെന്നും പറഞ്ഞ വ്യക്തിയ്ക്ക് മറുപടി നല്‍കുകയായിരുന്നു കോലി. 

'അങ്ങിനെയെങ്കില്‍ ഇന്ത്യയില്‍ ജീവിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ മറ്റെവിടെയെങ്കിലും ജീവിക്കണം. മറ്റ് രാജ്യങ്ങളെ സ്‌നേഹിച്ചിട്ട് നമ്മുടെ രാജ്യത്ത് എന്തിനാണ് ജീവിക്കുന്നത്? എന്നെ ഇഷ്ടമല്ലെന്നത് പ്രശ്‌നമല്ല, നിങ്ങള്‍ മറ്റേതെങ്കിലും രാജ്യത്ത് പോകണം', കോലി വ്യക്തമാക്കി. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.