Breaking Now

തണുത്ത് മരവിച്ച് മരിക്കാതെ പോയത് ഭാഗ്യം; യുകെയിലേക്ക് കടക്കാന്‍ ഫ്രീസര്‍ ലോറിയില്‍ ഒളിച്ചിരുന്ന് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍

വിയറ്റ്‌നാമില്‍ നിന്നുമുള്ളവരാണ് ഈ സംഘമെന്നാണ് കരുതുന്നത്.

യുകെയിലേക്ക് അനധികൃതമായി കടക്കാനായി കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം കണ്ടെത്തിയത് അപകടകരമായ വഴി. റെഫ്രിജറേഷന്‍ സംവിധാനമുള്ള ലോറിയില്‍ ഒളിച്ചിരുന്ന് യുകെയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 21 പേരാണ് പിടിയിലായത്. സ്പാര്‍ക്ലിംഗ് വാട്ടര്‍ എത്തിച്ച ഷിപ്‌മെന്റ് സസെക്‌സിലെ ന്യൂഹാവന്‍ കുറമുഖത്ത് എത്തിയപ്പോഴാണ് കുട്ടികളും മുതിര്‍ന്നവരും തണുത്ത് വിറങ്ങലിച്ച നിലയില്‍ കണ്ടെത്തിയത്. 

വിയറ്റ്‌നാമില്‍ നിന്നുമുള്ളവരാണ് ഈ സംഘമെന്നാണ് കരുതുന്നത്. ഫ്രഞ്ച് തുറമുഖമായ ഡിപ്പെയില്‍ നിന്നുമെത്തിയ ഷിപ്‌മെന്റാണ് പരിശോധിച്ചത്. കുട്ടികള്‍ തണുത്ത് വിറങ്ങലിച്ചെങ്കിലും ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യം വന്നില്ല. കുട്ടികളെ സോഷ്യല്‍ സര്‍വ്വീസിന്റെ പരിചരണത്തില്‍ അയച്ചിട്ടുണ്ട്. 

ബോര്‍ഡര്‍ ഫോഴ്‌സ് നടത്തിയ ഓപ്പറേഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോറിയുടെ ഡ്രൈവറായ റുമാനിയക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുകെയിലേക്ക് അനധികൃതമായി കടക്കാന്‍ ഒത്താശ ചെയ്തതാണ് കുറ്റം. 18, 27 വയസ്സുള്ള ഒരു പുരുഷനെയും സ്ത്രീയെയും യുകെയില്‍ നിന്നും തിരിച്ചയച്ചു. 

നാല് മുതിര്‍ന്നവരെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്കും വിട്ടു. ഇവരുടെ ഭാവിയെക്കുറിച്ച് പരിശോധിച്ച ശേഷം തീരുമാനിക്കും. അയര്‍ലണ്ടിനും, യുകെയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലെ മൃദുപരിശോധനകളാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.