CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Minutes 46 Seconds Ago
Breaking Now

സ്വകാര്യ ചിത്രങ്ങള്‍ തന്റേത് തന്നെ; ചോര്‍ത്തി പങ്കുവെച്ച് സുഖിക്കുന്നത് മാനസികരോഗികള്‍; ആഞ്ഞടിച്ച് അക്ഷര ഹാസന്‍

സംഭവത്തില്‍ മുംബൈ പോലീസിനും, സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. തന്റെ ഫോണില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടവര്‍ക്ക് എതിരെയുള്ള രോഷം താരം സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി. 

'സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. രാജ്യം മീടൂ മൂവ്‌മെന്റിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നടന്ന ഈ പ്രവൃത്തി അലോസരപ്പെടുത്തുന്നതാണ്. ഒരു യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് പൊതുവേദിയില്‍ പങ്കുവെച്ച് നാണംകെടുത്താന്‍ മനസ്സുള്ളവര്‍ ഇപ്പോഴും പുറത്തുണ്ട്. ഇത് മറ്റുള്ളവരെ കാണിച്ച് നേടുന്ന സന്തോഷം നേടുന്ന മാനസികരോഗികളാണവര്‍', അക്ഷര കുറിച്ചു. 

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സൈബര്‍ കുറ്റകൃത്യത്തിന് ഇരയായെന്ന് താരം സ്ഥിരീകരിച്ചത്. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. എന്നാല്‍ മാനസികരോഗികള്‍ക്ക് സന്തോഷിക്കാനായി ഒരു യുവതിയെ ഇരയാക്കിയത് ദൗര്‍ഭാഗ്യകരമാണ്. മാറിയ തലക്കെട്ടുകളുമായി കൂടുതല്‍ പേര്‍ ഇത് ഷെയര്‍ ചെയ്യുമ്പോള്‍ തന്നെ കൂടുതല്‍ മുറിവേല്‍പ്പിക്കുകയാണെന്നും അക്ഷര ട്വീറ്റ് ചെയ്തു. 

സംഭവത്തില്‍ മുംബൈ പോലീസിനും, സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ഇത് ചെയ്തവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷയും ഇവര്‍ പങ്കുവെച്ചു. അതുവരെ തന്നെ മാന്യതയോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അപമാനിക്കല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നും അക്ഷര ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.