CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 14 Seconds Ago
Breaking Now

ഫെമിനിസം വെറും ബോറാണ്; പുരുഷന്‍മാരെ തളര്‍ത്തും; മീടൂവിനെതിരെ പമേല ആന്‍ഡേഴ്‌സണ്‍

നിലവിലെ സാഹചര്യവുമായി ഒത്തുപോകുന്നതല്ല തന്റെ ചിന്താഗതികളെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും പമേല

90-കളിലെ ജനപ്രിയ ടെലിവിഷന്‍ ഷോയായ ബേവാച്ചിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ പമേല ആന്‍ഡേഴ്‌സണ്‍ മീടൂ പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത്. 60 മിനിറ്റ്‌സ് ഓസ്‌ട്രേലിയ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് പമേല മീടൂ ഫെമിനിസം അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്. സ്വയം ഒരു ഫെമിനിസ്റ്റാണെങ്കിലും ഇന്നത്തെ വേര്‍ഷന്‍ പുരുഷന്‍മാരെ തളര്‍ത്താന്‍ മാത്രമാണ് ഉപകരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. 

'ഈ രീതിയിലുള്ള ഫെമിനിസം ഏറെ ദൂരം പോകുമെന്ന് ഞാന്‍ കരുതുന്നു. ഞാനും ഒരു ഫെമിനിസ്റ്റാണ്. പക്ഷെ ഈ മൂന്നാമത്തെ ഫെമിനിസം തിര ശുദ്ധ ബോറാണ്. ഇത് പുരുഷന്‍മാരെ തളര്‍ത്തുമെന്നാണ് വിശ്വാസം', പമേല പറയുന്നു. 

മീടൂ മൂവ്‌മെന്റ് കുറച്ച് ഓവറാണെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ അഭിപ്രായപ്പെട്ടതിന് ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കുമെന്നും പമേല തമാശയായി പറയുന്നു. ഹാര്‍വി വെയിന്‍സ്റ്റെയിന്റെ പീഡനത്തിന് ഇരയായ സ്ത്രീകള്‍ ഹോട്ടല്‍ മുറികളില്‍ പോകുമ്പോള്‍ കുറച്ച് സാമാന്യബോധം കാണിക്കണമായിരുന്നെന്നും അവര്‍ പറഞ്ഞു. 

'എന്റെ അമ്മ പഠിപ്പിച്ചത് ഒരു അപരിചിതനൊപ്പം ഹോട്ടല്‍ മുറിയില്‍ പോകരുതെന്നാണ്. വാതില്‍ തുറക്കുമ്പോള്‍ കുളിക്കാനുള്ള വസ്ത്രത്തില്‍ നില്‍ക്കുന്ന ആതിഥേയനെ കണ്ടാല്‍ അത് ബിസിനസ്സ് മീറ്റിംഗ് ആണെങ്കില്‍ പോലും മറ്റാരെയെങ്കിലും കൂടെ കൂട്ടണം. ഇതൊരു സാമാന്യ ബോധമാണ്. ഇനി അതുമല്ലെങ്കില്‍ അകത്ത് പോയി ജോലി നേടാം, താരം വിമര്‍ശിച്ചു. 

നിലവിലെ സാഹചര്യവുമായി ഒത്തുപോകുന്നതല്ല തന്റെ ചിന്താഗതികളെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും പമേല ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.