CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 4 Seconds Ago
Breaking Now

ആരാധകനോട് നാടുവിടാന്‍ ആവശ്യപ്പെട്ട വിരാടിനെ പിന്തുണച്ച് സുബ്രഹ്മണ്യന്‍ സ്വാമി; പിന്നാലെ ട്രോളന്‍മാരും

എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് നമ്മളൊക്കെ ജീവിക്കുന്നതെന്നായിരുന്നു സ്വാമിയുടെ ഓര്‍മ്മപ്പെടുത്തല്‍.

ക്രിക്കറ്റ് ആരാധകനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ രോഷം ഏറ്റുവാങ്ങുകയാണ്. ആരും താരത്തെ പിന്തുണയ്ക്കാന്‍ രംഗത്തെത്തിയിരുന്നുമില്ല. എന്നാല്‍ ഒടുവില്‍ ക്യാപ്റ്റന് പിന്തുണ ലഭിക്കുക തന്നെ ചെയ്തു. ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ് വിരാടിന്റെ വാക്കുകളില്‍ യാതൊരു തെറ്റുമില്ലെന്ന് ട്വീറ്റ് ചെയ്തത്. എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് നമ്മളൊക്കെ ജീവിക്കുന്നതെന്നായിരുന്നു സ്വാമിയുടെ ഓര്‍മ്മപ്പെടുത്തല്‍. 

'തന്നോട് ചോദ്യം ഉന്നയിച്ച ഒരാളോട് വിദേശത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതില്‍ എന്താണ് തെറ്റ്? ഇന്ത്യന്‍ ക്രിക്കറ്റര്‍മാരേക്കാള്‍ തനിക്ക് ഇഷ്ടം വിദേശ ക്രിക്കറ്റര്‍മാരുടെ ഗെയിമിനോടാണെന്നാണ് ആരാധകന്‍ പറഞ്ഞത്. ഇരുവര്‍ക്കും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വിരാട് കോലിയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്', സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു. എന്തായാലും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന ബിജെപി നേതാവിന്റെ അഭിപ്രായത്തോട് സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോഴും യോജിക്കാനായില്ല. വിരാടിനൊപ്പം ഇപ്പോള്‍ സ്വാമിക്ക് നേരെയും ട്രോള്‍ എത്തുന്നുണ്ട്. 

പൂമ അണിഞ്ഞ്, സ്വിസ് വാച്ചിനെ പ്രൊമോട്ട് ചെയ്ത്, ഇറ്റലിയില്‍ വിവാഹം കഴിച്ച ശേഷം നാടിനെ സ്‌നേഹിക്കണമെന്ന് വിരാട് ക്ലാസെടുക്കുന്നത് ശരിയല്ലെന്ന തരത്തിലാണ് ട്വിറ്റര്‍ ലോകത്തിന്റെ നിലപാട്. ഇന്ത്യന്‍ ക്യാപ്റ്റന്റെ രാജ്യസ്‌നേഹം അല്‍പ്പം കടന്നുപോയെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന ക്യാപ്റ്റന് തന്റെ താരങ്ങളെ മോശമാക്കുന്ന ചോദ്യം കേട്ടപ്പോള്‍ തോന്നിയ രോഷത്തില്‍ നിന്നാകാം ആ മറുപടി വന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയത ഉയര്‍ത്തിപ്പിടിച്ചതിനാണ് വിരാട് അക്രമിക്കപ്പെടുന്നതെന്നും ഇവര്‍ പറയുന്നു. 

എന്തായാലും വിരാട് കോലിയെ കൊത്തിപ്പറിക്കാന്‍ കിട്ടിയ അവസരം സോഷ്യല്‍ മീഡിയ ശരിക്കും ഉപയോഗിക്കുന്നുണ്ട്. താരത്തെ കുറ്റപ്പെടുത്തുമ്പോഴെല്ലാം കളിക്കളത്തില്‍ ശക്തമായ മറുപടി നല്‍കി ആരാധകരെ കൊണ്ട് കൈയടിപ്പിച്ച താരം കൂടിയാണ് വിരാടെന്ന് ഓര്‍മ്മിക്കുന്നത് നന്നാകും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.