CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 26 Seconds Ago
Breaking Now

ബന്ധം പിരിയാനുള്ള കരാര്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും; ചര്‍ച്ചകള്‍ ആഴ്ചകള്‍ക്കുള്ളില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇയു കമ്മീഷന്‍; തമ്മിലടി രൂക്ഷമായതിനാല്‍ ക്യാബിനറ്റ് യോഗം വിളിക്കാതെ പ്രധാനമന്ത്രി; ഐറിഷ് അതിര്‍ത്തിയില്‍ പിടിവലി

ഐറിഷ് അതിര്‍ത്തിയില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് പുതിയ വിഷയമായി മാറിയിട്ടുള്ളത്

ബ്രക്‌സിറ്റ് കരാര്‍ തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ വ്യാപകം. ഈ മാസം ഒടുവില്‍ കരാറില്‍ ഒപ്പുവെയ്ക്കാനുള്ള സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിലപേശലുകള്‍ അവസാനിപ്പിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പദ്ധതി. ഇതിനിടെ ക്യാബിനറ്റില്‍ ഐറിഷ് അതിര്‍ത്തിയിലെ ഇളവുകളുടെ പേരില്‍ പിടിവലി തുടരുകയാണ്. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒരു പാക്കേജ് തീരുമാനിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. എന്നാല്‍ കാര്യങ്ങള്‍ വളരെയേറെ സങ്കീര്‍ണ്ണമാണെന്നും ഹണ്ട് കൂട്ടിച്ചേര്‍ത്തു. 

ഐറിഷ് അതിര്‍ത്തി പ്രശ്‌നം കീറാമുട്ടിയായതാണ് അന്തിമകരാര്‍ ചര്‍ച്ചകളെ പിന്നോട്ടടിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം അവഗണിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റും, അയര്‍ലണ്ടും ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് വഴി ഒരുങ്ങിയത്. ഒരു ഔദാര്യമായി കരാര്‍ സ്വീകരിക്കേണ്ട കാര്യമില്ലെന്ന് ഐറിഷ് ഉപപ്രധാനമന്ത്രി സൈമണ്‍ കവേനി പറഞ്ഞു. കരാറിന്റെ അന്തിമതീരുമാനങ്ങള്‍ അറിയിക്കാന്‍ മുതിര്‍ന്ന മന്ത്രിമാരുടെയും, ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കേണ്ടതുണ്ട്, എന്നാല്‍ ഈ ആഴ്ചയ്ക്കുള്ളില്‍ ക്യാബിനറ്റ് യോഗം ചേരാനുള്ള സാധ്യതകള്‍ കുറവുമാണ്. 

ഐറിഷ് അതിര്‍ത്തിയില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് പുതിയ വിഷയമായി മാറിയിട്ടുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും, റിപബ്ലിക്കിനും ഇടയിലുള്ള അതിര്‍ത്തി കനത്തത് ആകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2020 ഡിസംബറിനുള്ളില്‍ വിപുലമായ വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലാണ് അതിര്‍ത്തിയില്‍ ബ്രിട്ടന് വിട്ടുവീഴ്ച ചെയ്യേണ്ടി വരിക. എന്നാല്‍ ബ്രക്‌സിറ്റ് അനുകൂലികള്‍ക്ക് ഈ പദ്ധതിയില്‍ ആശങ്കയുണ്ട്. പ്രത്യേകിച്ച് യുകെയെ സ്ഥിരമായി കസ്റ്റംസ് യൂണിയനില്‍ കെട്ടിയിടാന്‍ ഇത് വഴിയൊരുക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഇതോടെ മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാര്‍ നേടാനും കഴിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. 

ഇത്തരം ആശങ്കകള്‍ അവസാനിപ്പിക്കാന്‍ അന്തിമതീരുമാനങ്ങളെക്കുറിച്ച് നിയമോപദേശം തേടണമെന്നാണ് മൈക്കിള്‍ ഗോവ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നിലപാട്. അടുത്ത ആഴ്ചയില്‍ തന്നെ വിവാഹമോചനത്തിനുള്ള കരാറില്‍ അന്തിമതീരുമാനം ആകുമെന്നത് തെരേസ മേയെ സംബന്ധിച്ച് ആശ്വസിക്കാവുന്ന കാര്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.