CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 10 Seconds Ago
Breaking Now

കേസും തുടര്‍ന്നുള്ള അറസ്റ്റും ജീവിതം മാറ്റി മറിച്ചുവെന്ന് നടി ധന്യ മേരി വര്‍ഗീസ്

ഫ്‌ളാറ്റ് തട്ടിപ്പ് കേസും തുടര്‍ന്നുണ്ടായ അറസ്റ്റും തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് നടി ധന്യ മേരി വര്‍ഗീസ്. എങ്ങിനെ ഒറ്റ രാത്രി കൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞ് അവരുടെ സമീപനവും പെരുമാറ്റവും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപോലെ എന്റെ ഭര്‍ത്താവും പഠിച്ചു.'ധന്യ പറയുന്നു.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.